Kerala
കേരളത്തോടുള്ള കേന്ദ്ര അവഗണന; സി പി എം ഉപരോധം നാളെ
കേരളത്തിന് ലഭിക്കേണ്ട അര്‍ഹമായ ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചിരിക്കുകയാണ് മോദി സര്‍ക്കാര്‍.

തിരുവനന്തപുരം | കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ അവഗണനക്കെതിരെ സി പി എം നേത്രത്വത്തില്‍ നാളെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിക്കും. വിവിധ ജില്ലകളിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലായിരിക്കും സമരം. സംസ്ഥാനത്തിന്റെ വികസന ക്ഷേമ പ്രവൃത്തികള്‍ക്കു തടയിടാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത് സി പി എം ആരോപിച്ചു.
കേരളത്തിന് ലഭിക്കേണ്ട അര്‍ഹമായ ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചിരിക്കുകയാണ് മോദി സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ, സാമ്പത്തിക നയങ്ങളെ ഇടതുപക്ഷ സര്‍ക്കാര്‍ എതിര്‍ക്കുന്നു എന്ന കാരണത്താലാണ് മോദി സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിക്കുന്നതെന്നും സി പി എം ചൂണ്ടിക്കാട്ടി. പ്രത്യേക റെയില്‍വെ സോണ്‍, എയിംയ് തുടങ്ങിയവ അനുവദിക്കണമെന്ന ദീര്‍ഘ കാല ആവശ്യവും കേന്ദ്രം അവഗണിച്ചു.
കേരളത്തോടുള്ള കേന്ദ്ര അവഗണനയുടെ പ്രത്യക്ഷതെളിവാണ് സംസ്ഥാനത്തിനുള്ള വിഹിതം. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ് വെട്ടികുറയ്ക്കുന്നതാണ് കേന്ദ്ര സമീപനം. കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ പേര് പോലും ഒഴിവാക്കി.
മനസാക്ഷിയെ നടുക്കിയ വയനാട് ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ബാധിക്കപ്പെട്ടവരെ ചേര്‍ത്തു നിര്‍ത്തി കരകയറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവാത്തത് അപലപനീയമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.