Kerala
വയനാട്ടിലെ ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണന; പാര്‍ലമെന്റിന് മുന്നിലെ രാപ്പകല്‍ സമരത്തിന് ഇന്ന് തുടക്കം
ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാരും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും.

ന്യൂഡല്‍ഹി | വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്ക് എതിരെ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന രാപകല്‍ സമരത്തിന് ഇന്ന് തുടക്കമാകും. എല്‍ഡിഎഫ് വയനാട് ജില്ലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാര്‍ലമെന്റിന് മുന്നിലാണ് സമരം. അഖിലേന്ത്യാ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി വിജൂ കൃഷ്ണന്‍ സമരം ഉദ്ഘാടനം ചെയ്യും. എംപിമാരായ ജോണ്‍ബ്രിട്ടാസ്, വി ശിവദാസന്‍, സിപിഐ നേതാവ് ആനിരാജ തുടങ്ങിയവര്‍ സംബന്ധിക്കും
എല്‍ഡിഎഫ് എംപിമാരും ദേശീയ നേതാക്കളും അഭിസംബോധന ചെയ്യും.ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാരും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. പ്രധാനമന്ത്രിക്ക് എംപിമാര്‍ മുഖേന വിശദമായ നിവേദനം കൈമാറുമെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു. നൂറുകണക്കിന് വൊളന്റിയര്‍മാര്‍ സമരത്തില്‍ പങ്കാളികളാകും.ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 2000 കോടി രൂപ അടിയന്തരമായി അനുവദിക്കുക, വന്യജീവി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ 1000 കോടിയുടെ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം