Kerala
മുണ്ടക്കൈ ദുരന്തത്തിലെ കേന്ദ്ര അവഗണന: ഭരണപക്ഷത്തോടൊപ്പം സമരത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ്
ഒറ്റക്ക് സമരം ചെയ്യാനുള്ള ത്രാണി യു ഡി എഫിനുണ്ട്
തിരുവനന്തപുരം | മുണ്ടക്കൈ ദുരന്തത്തിലെ കേന്ദ്ര അവഗണനയില്‍ ഭരണപക്ഷത്തോടൊപ്പം സമരത്തിനില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേന്ദ്ര അവഗണനക്കെതിരെ ആദ്യം സംസാരിച്ചത് പ്രതിപക്ഷമാണ്. മുഖ്യമന്ത്രി പറയുന്നതിന് മുമ്പ് യു ഡി എഫ് സംസാരിച്ചിട്ടുണ്ട്. ഒറ്റക്ക് സമരം ചെയ്യാനുള്ള ത്രാണി യു ഡി എഫിനുണ്ടെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഭരണപക്ഷവുമായി സമരം ചെയുന്നതിന് മുമ്പ് മൂന്ന് തവണ ആലോചിക്കണം. മണിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന് മൗനമാണ്. ചോദ്യപേപ്പര്‍ ചോര്‍ച്ചക്ക് പിന്നില്‍ ഭരണകക്ഷി അധ്യാപക സംഘടനയിലെ ആളുകളുണ്ട്. ഇത് ഏറ്റവും വലിയ ക്രിമിനല്‍ കുറ്റമാണ്. ഇവരുടെ പേര് പറഞ്ഞാല്‍ നാട്ടുകാര്‍ ഇറങ്ങി തല്ലുമെന്നും സതീശന്‍ പറഞ്ഞു.
---- facebook comment plugin here -----