Kerala
കേന്ദ്രം ഫണ്ട് അനുവദിക്കാത്തത് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കി; ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി ടി എന്‍ പ്രതാപന്‍ എം പി
പ്രധാനമന്ത്രി ഗ്രാമീണ്‍ സടക് യോജന, പിഎം പോഷക് പദ്ധതി, സ്വദേശിദര്‍ശന്‍ പോലുള്ള ടൂറിസം പദ്ധതികള്‍ തുടങ്ങിയവയിലെല്ലാം കേരളത്തെ അവഗണിക്കുകയാണ്.
ന്യൂഡല്‍ഹി | ഫണ്ടുകള്‍ അനുവദിക്കാതെ കേന്ദ്രം കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്ന് കോണ്‍ഗ്രസ് എം പി ടി എന്‍ പ്രതാപന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതാപന്‍ ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. തൊടുന്യായങ്ങള്‍ പറഞ്ഞ് സംസ്ഥാനത്തിനുള്ള ഫണ്ട് തടയുകയാണെന്നു നോട്ടീസില്‍ പ്രതാപന്‍ ആരോപിച്ചു.
പ്രധാനമന്ത്രി ഗ്രാമീണ്‍ സടക് യോജന, പിഎം പോഷക് പദ്ധതി, സ്വദേശിദര്‍ശന്‍ പോലുള്ള ടൂറിസം പദ്ധതികള്‍ തുടങ്ങിയവയിലെല്ലാം കേരളത്തെ അവഗണിക്കുകയാണ്. താന്‍ വ്യക്തിപരമായാണ് നോട്ടീസ് നല്‍കിയതെന്നും പ്രതാപന്‍ പറയുന്നു.കേരളത്തിലെ ഇടതു സര്‍ക്കാരിനോട് രാഷ്ട്രീയമായ അഭിപ്രായവ്യത്യാസമുണ്ട്. സര്‍ക്കാരിന്റെ ധൂര്‍ത്തിനെയും പിടിപ്പുകേടിനെയും അതിനിശിതമായി എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ പറയട്ടെ, കേന്ദ്രം സംസ്ഥാനത്തിന് അര്‍ഹമായ അവകാശങ്ങള്‍ നിഷേധിക്കുകയാണ്. ഇന്ത്യയിലെ ബിജെപി ഇതര സര്‍ക്കാരുകളോട് ഇതേ സമീപനമാണ് തുടരുന്നത്. ബിജെപി വിരുദ്ധ സര്‍ക്കാരുകളെ കേന്ദ്രം വീര്‍പ്പുമുട്ടിക്കുകയാണെന്നും പ്രതാപന്‍ ആരോപിച്ചു