National
കെജ്രിവാളിന്റെ ആഡംബര വസതി; അന്യേഷണത്തിന് ഉത്തരവിട്ട് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍
കേന്ദ്ര പൊതുമരാമത്ത് വകുപ്പിനോട് വിശദ അന്യേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ ആവിശ്യപ്പെട്ടിരിക്കുന്നത്.
![](https://assets.sirajlive.com/2025/01/kejriwal-897x538.jpg)
ഡല്‍ഹി| എ എ പിയുടെ തിരെഞ്ഞടുപ്പ് പരാജയത്തിന് പിന്നാലെ മുന്‍മുഖ്യ മന്ത്രി അരവിന്ദ് കെജരിവാളിനെതിരെ ആഡംബര വസതിയുമായി ബന്ധപ്പെട്ട പരാതിയില്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ അന്യേഷണത്തിന് ഉത്തരവിട്ടു.
കേന്ദ്ര പൊതുമരാമത്ത് വകുപ്പിനോട് വിശദ അന്യേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ ആവിശ്യപ്പെട്ടിരിക്കുന്നത്. ബി ജെ പി ശീഷ്മഹല്‍ എന്ന് വിശേഷിപ്പിച്ച കെജരിവാളിന്റെ വസതിയെ വിമര്‍ശിച്ച് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത്ഷായും നേരത്തെ രംഗത്ത് വന്നട്ടുണ്ട്.
ഒരു വര്‍ഷത്തിനു മുമ്പ് സി ബി ഐയോട് ആഭ്യന്തര മന്ത്രാലയം കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയോട് ഓഡിറ്റ് നടത്തി നവീകരണത്തിലെ ക്രമക്കേടുകള്‍ കണ്ടത്തി അവതരിപ്പിക്കാന്‍ ആവശ്യപ്പെടുകയും ഇതില്‍ സി ബി ഐ പ്രാഥമിക അന്യേഷണം ആരംഭിക്കുകയും ചെയ്തു. കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ അവതരിപ്പിച്ച കണക്കില്‍ 2020 ല്‍ ഏകദേശം 7.91 കോടി ചെലവ് വിലയിരുത്തിയ നവീകരണം 2022 ല്‍ പണിതീരുമ്പോള്‍ 33.66 കോടി രൂപയാണ് ചെലവ് കാണിക്കുന്നത്.
നാല്‍പതിനായിരം സ്‌ക്വയര്‍ഫീറ്റില്‍ 8 ഏക്കറിലായി നിര്‍മ്മിച്ച വസതി ആഡംബര വസ്തുക്കള്‍ ഉപയോഗിച്ച് നവീകരിച്ചതില്‍ ഡല്‍ഹി പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദര്‍ ഗുപ്ത അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.