Kerala
ജനതാത്പര്യം സംരക്ഷിക്കാന്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വേണം: മന്ത്രി ശശീന്ദ്രന്‍
നിലവിലെ നിയമങ്ങള്‍ വെച്ച് ജനതാത്പര്യനുസരിച്ച് പ്രവര്‍ത്തിക്കാനാവില്ല.
തിരുവനന്തപുരം | കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി ആവശ്യമാണെന്നും എങ്കില്‍ മാത്രമേ വന്യജീവി വിഷയത്തില്‍ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാന്‍ കഴിയൂവെന്നും വനം വകുപ്പു മന്ത്രി എ കെ ശശീന്ദ്രന്‍. നിലവിലെ നിയമങ്ങള്‍ വെച്ച് ജനതാത്പര്യനുസരിച്ച് പ്രവര്‍ത്തിക്കാനാവില്ല.
വന്യജീവികളെ വെടിവച്ചു കൊല്ലാന്‍ അനുവാദം തേടി കേന്ദ്ര മന്ത്രിയെ നേരത്തെ സമീപിച്ചിരുന്നതാണ്.
സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിനു പകരം നിയമ വ്യവസ്ഥയില്‍ മാറ്റം വരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുകയാണ് ബി ജെ പി ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു.
---- facebook comment plugin here -----