Connect with us

Kerala

കേന്ദ്രത്തിന്റെ വഖഫ് ഭേദഗതി ബില്ല് ന്യൂനപക്ഷങ്ങളുടെ അവകാശം കവരാന്‍; മതാടിസ്ഥാനത്തിലുള്ള ധ്രുവീകരണത്തിന് ശ്രമം: കെ സുധാകരന്‍

വരാന്‍ പോകുന്ന മഹാരാഷ്ട്ര,ജാര്‍ഖണ്ഡ് ,ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളനീക്കമാണ് ബില്ലെന്നും സുധാകരന്‍ പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം |  വഖഫ് ഭേദഗതി ബില്ലിലൂടെ മതാടിസ്ഥാനത്തിലുള്ള ധ്രൂവീകരണത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെസുധാകരന്‍ എംപി പറഞ്ഞു. ബില്ല് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കവരുന്നതാണെന്നും കെ സുധാകരന്‍ പറഞ്ഞു. ബിജെപിയുടെ ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയ നിലപാടില്‍ നിന്നാണ് ഇത്തരം ഒരു ബില്ലിന് രൂപം കൊണ്ടിരിക്കുന്നത്. വരാന്‍ പോകുന്ന മഹാരാഷ്ട്ര,ജാര്‍ഖണ്ഡ് ,ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളനീക്കമാണ് ബില്ലെന്നും സുധാകരന്‍ പറഞ്ഞു.

വഖഫ് സ്വത്തുകള്‍ അധീനപ്പെടുത്താനും അവകാശം കവരാനുമുള്ള ഗൂഢതന്ത്രമാണ് നിയമ ഭേദഗതിക്ക് പിന്നില്‍. അതിന്റെ ഭാഗമാണ് ബോര്‍ഡില്‍ അമുസ്ലീംങ്ങളെ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം.വഖഫ് ഭേദഗതി ബില്ല് മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം കൂടിയാണ്.വഖഫ് സ്വത്തുകളില്‍ നിന്നുള്ള വരുമാനം മുസ്ലീം സമുദായത്തിന്റെ ഉന്നമനത്തിനാണ് ഉപയോഗിക്കേണ്ടതെന്നും അതിന് വിരുദ്ധമായ കൈകടത്തലുകള്‍ നമ്മുടെ രാജ്യത്തിന്റെ മതേതരനിലപാടുകള്‍ക്ക് കളങ്കമാണെന്നും സുധാകരന്‍ പറഞ്ഞു

Latest