National
കശ്മീരിലെ സുരക്ഷാ ചുമതല കേന്ദ്രത്തിന്; മറുപടി പറയണമെന്ന് കോണ്‍ഗ്രസ്സ്
ഭീകരാക്രമണത്തില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് കേന്ദ്രം ഉത്തരം പറയാന്‍ ബാധ്യസ്ഥര്‍

ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണത്തില്‍ കേന്ദ്രം മറുപടി പറയണമെന്ന് കോണ്‍ഗ്രസ്സ്. ജമ്മുകശ്മീരിലെ സുരക്ഷാ ചുമതല കേന്ദ്ര സര്‍ക്കാറിനാണ്. ഉയരുന്ന ചോദ്യങ്ങള്‍ക്ക് കേന്ദ്രം ഉത്തരം പറയാന്‍ ബാധ്യസ്ഥരാണെന്നും കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി യോഗം വ്യക്തമാക്കി.
സര്‍വകക്ഷി യോഗത്തിന് പ്രധാനമന്ത്രി അധ്യക്ഷത വഹിക്കണമെന്നും കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു. വൈകിട്ട് ചേരുന്ന സര്‍വകക്ഷിയോഗത്തില്‍ രാഹുല്‍ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സുരക്ഷാ വീഴ്ച ഉന്നയിക്കും. കോൺഗ്രസ്സ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി,
അമേരിക്കൻ സന്ദർശനം വെട്ടിച്ചുരുക്കി ബുധനാഴ്ച രാത്രിയോടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നാട്ടിലേക്ക് മടങ്ങിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന കോൺഗ്രസ്സ് പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹമെത്തിയത്. ചൊവ്വാഴ്ചയാണ് 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണമുണ്ടായത്.