Connect with us

Kerala

ഇ പി ജയരാജന് ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാലാണ് പങ്കെടുക്കാതിരുന്നത്; വിശദീകരണവുമായി എം വി ജയരാജന്‍

പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നുവെന്നും എം വി ജയരാജന്‍

Published

|

Last Updated

കണ്ണൂര്‍  | പയ്യാമ്പലത്തു നടന്ന ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടിയില്‍ നിന്നും ഇപി ജയരാജന്‍ വിട്ടു നിന്നതില്‍ വിശദീകരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ആരോഗ്യപ്രശ്നങ്ങളുള്ള ഇപി ജയരാജന്‍ ആയുര്‍വേദ ചികിത്സയിലായതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്ന് എം വി ജയരാജന്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നുവെന്നും എം വി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു

പരിപാടിയില്‍ പുഷ്പാര്‍ച്ചനയില്‍ കേന്ദ്രക്കമ്മിറ്റി അംഗമായ ഇപി ജയരാജന്‍ പങ്കെടുക്കുമെന്നായിരുന്നു സിപിഎം ജില്ലാ കമ്മിറ്റിയുടെ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പരിപാടിയില്‍ ഇപി ജയരാജന്റെ അസ്സാന്നിധ്യം മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയതോടെയാണ് ജില്ലാ സെക്രട്ടറി വിശദീകരണവുമായി രംഗത്തു വന്നത്.
പ്രവര്‍ത്തന മികവില്ലെന്ന് ചൂണ്ടിക്കാണിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ഇ പി ജയരാജന്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാറില്ല. കഴിഞ്ഞ ഓഗസ്റ്റ് 31 നാണ് ഇപി ജയരാജനെ മാറ്റി, പകരം ടി പി രാമകൃഷ്ണനെ ഇടതു മുന്നണി കണ്‍വീനറായി നിശ്ചയിച്ചത്. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ പി ജയരാജന്‍ കൂടിക്കാഴ്ച നടത്തിയത് ഏറെ വിവാദമായിരുന്നു. ഇതാണ് ഇ പിയുടെ കണ്‍വീനര്‍ സ്ഥാനം തെറിപ്പിച്ചത്.