Connect with us

lulu hyper market

ലുലു ഹൈപ്പർമാർക്കറ്റുകളിൽ ചക്കോത്സവം

മെയ് മൂന്ന് വരെയാണ് ഫെസ്റ്റ്.

Published

|

Last Updated

ദുബൈ| ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചക്കയും ചക്ക വിഭവങ്ങളും കോര്‍ത്തിണക്കി യു എ ഇ യിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ ജാക് ഫ്രൂട്ട് ഫെസ്റ്റ് 2023 എന്ന പേരിൽ ചക്ക മേളക്ക് തുടക്കമായി. ഏപ്രിൽ 26 മുതൽ മെയ് മൂന്ന് വരെയാണ് ഫെസ്റ്റ്.

ലുലു ഹൈപ്പർമാർക്കറ്റ് അജ്മാനിൽ ഫെസ്റ്റിനോട് അനുബന്ധിച്ചുള്ള മീറ്റ്  ആൻഡ് ഗ്രേറ്റ് പരിപാടിയിൽ ഇമാറാത്തി കലാകാരി ഫാത്വിമ അൽ ഹുസൈനി, മലയാള സിനിമാ താരം ബാബു ആന്റണി പങ്കെടുത്തു. ദുബൈ അൽ കറാമ  ലുലു ഹൈപ്പർമാർക്കറ്റിൽ നടി റിമ കല്ലിങ്ങൽ, ഫുഡ് വ്ലോഗർ സുൽത്താൻ അൽ ജസ്മി ങ്കെടുത്തു. ഉദ്ഘാടന ചടങ്ങിൽ ലുലു ഡയറക്ടർ ജയിംസ് വർഗീസ്, റീജ്യനൽ ഡയറക്ടർമാരായ  തമ്പാൻ കെ പി, നൗഷാദ് എം എ പങ്കെടുത്തു.

ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, യു എസ് എ, വിയറ്റ്‌നാം, ശ്രീലങ്ക, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിവിധ ഇനം ചക്കകളും അവ കൊണ്ടുള്ള വിഭവങ്ങളും മൂല്യ വര്‍ധിത ഉത്പന്നങ്ങളുമാണ് അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ ഒരുക്കിയത്. കേരളത്തിൽ നിന്നുള്ള തേന്‍ വരിക്ക, താമരച്ചക്ക, അയനിച്ചക്ക എന്നിവയെല്ലാം മേളയിലുണ്ട്. ചക്ക കൊണ്ടുള്ള ബിരിയാണി, കബാബ്, മസാല, അച്ചാര്‍, പായസം, ഹല്‍വ, ജാം, സ്‌ക്വാഷ്, വട്ടയപ്പം, ജ്യൂസുകള്‍ എന്നിവയെല്ലാം പ്രത്യേകതയാണ്. ലോകത്തിലെ ഏറ്റവും മികച്ച ചക്കയിനങ്ങളാണ് മേളയുടെ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റുകളിൽ എത്തിച്ചിരിക്കുന്നതെന്ന് ലുലു അധികൃതർ വ്യക്തമാക്കി.

Latest