Kerala
ചാലക്കുടി സ്വദേശി കാനഡയില്‍ മരിച്ചത് കൊലപാതകമെന്ന് സംശയം; ഭര്‍ത്താവിനായി തിരച്ചില്‍ ആരംഭിച്ചു
മെയ് ഏഴിനായിരുന്നു ഡോണയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്
തൃശൂര്‍ | ചാലക്കുടി സ്വദേശിയായ യുവതി കാനഡയില്‍ വെച്ച് മരിച്ചത് കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ്. പടിക്കല സാജന്റെയും ഫ്‌ലോറയുടെയും മകള്‍ ഡോണ സാജ (34) യാണ് കാനഡയില്‍ മരിച്ചത്. മെയ് ഏഴിനായിരുന്നു ഡോണയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.
ഭര്‍ത്താവ് കുറ്റിച്ചിറ കണ്ണമ്പുഴ ലാല്‍ കെ. പൗലോസിനായി പോലീസ് അന്വേഷണം ആരംഭിച്ചു.സംഭവ ദിവസംതന്നെ ലാല്‍ ഇന്ത്യയിലേക്ക് കടന്നതായാണ് കാനഡാ പോലീസിനു ലഭിച്ച വിവരം.
വീട് പൂട്ടിക്കിടക്കുന്നത് കണ്ട് സമീപവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ചനിലയില്‍ കണ്ടത്.എട്ടുവര്‍ഷമായി ഇരുവരും കാനഡയില്‍ അക്കൗണ്ടന്റായി ജോലിചെയ്യുകയാണ്. മൂന്നു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം.
---- facebook comment plugin here -----