Kerala
ചാലക്കുടിയില്‍ പോലീസ് ജീപ്പ് തകര്‍ത്ത സംഭവം; ഡിവൈഎഫ്‌ഐ നേതാവിനെ കാപ്പ ചുമത്തി നാടുകടത്താന്‍ ഉത്തരവ്
ആറു മാസത്തേക്ക് നാടുകടത്താനാണ് ഉത്തരവിട്ടതെന്ന്ഡിഐജി അജിതാബീഗം പറഞ്ഞു.
തൃശ്ശൂര്‍|ചാലക്കുടിയില്‍ പോലീസ് ജീപ്പ് തകര്‍ത്ത ഡിവൈഎഫ്‌ഐ നേതാവിനെ കാപ്പ ചുമത്തി നാട് കടത്താന്‍ ഉത്തരവ്. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് നിഥിന്‍ പുല്ലനെയാണ് കാപ്പ ചുമത്തി നാട് കടത്താന്‍ ഉത്തരവായത്. ആറു മാസത്തേക്ക് നാടുകടത്താനാണ് ഉത്തരവിട്ടതെന്ന്ഡിഐജി അജിതാബീഗം പറഞ്ഞു.
ഡിസംബര്‍ 22ന് ചാലക്കുടി ഐ ടി ഐ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് പോലീസ് ജീപ്പ് തകര്‍ത്തത്. ചാലക്കുടിയില്‍ പോലീസ് ജീപ്പ് തകര്‍ത്തതുള്‍പ്പടെ ചാലക്കുടി, ആളൂര്‍ പോലീസ് സ്റ്റേഷനുകളില്‍ നാല് കേസുകളില്‍ പ്രതിയായിരുന്നു നിഥിന്‍ പുല്ലന്‍. ജീപ്പ് അടിച്ച് തകര്‍ത്ത കേസില്‍ 54 ദിവസം ജയിലിലായിരുന്നു. കേസില്‍ ഫെബ്രുവരി 13 നാണ് നിഥിന്‍ ജാമ്യത്തിലിറങ്ങിയത്.
---- facebook comment plugin here -----