Connect with us

Kerala

ഭാര്യയെ വിളിച്ച് ചാലിബ്; കാണാതായ ഡെപ്യൂട്ടി തഹസില്‍ദാറിനായുള്ള അന്വേഷണത്തില്‍ വഴിത്തിരിവ്‌

തിരൂര്‍ മാങ്ങാട്ടിരി സ്വദേശി ചാലിബിനെ ബുധനാഴ്ച്ച വൈകിട്ട് മുതലാണ് കാണാതായത്.

Published

|

Last Updated

തിരൂര്‍ |  കാണാതായ മലപ്പുറം തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി ബി ചാലിബിന്റെ അന്വേഷണത്തില്‍ ആശ്വാസമായി പുതിയ വാർത്ത. ഇന്ന് രാവിലെ അദ്ദേഹം ഭാര്യയുമായി ഫോണില്‍ സംസാരിച്ചെന്നാണ് പുറത്തുവരുന്ന വിവരം.തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും തിരിച്ചു വരുമെന്നും ചാലിബ് ഫോണിലൂടെ പറഞ്ഞതായി ബന്ധു വ്യക്തമാക്കി.

ബസ് സ്റ്റാന്റിലാണ് നിലവിലുള്ളതെന്നും സുരക്ഷിതനാണെന്നും പറഞ്ഞ് ചാലിബിന്റെ ഫോണ്‍ വീണ്ടും സ്വിച്ച്‌ ഓഫായതായും പറയുന്നു. ചാലിബ് സംസാരിച്ചപ്പോള്‍ മറ്റ് ഭാഷയില്‍ നിരവധി പേര്‍ സമീപത്ത് നിന്ന് സംസരിക്കുന്നുണ്ടായിരുന്നു.അതിനാല്‍ കേരളത്തിന് പുറത്താണ് ചാലിബ് ഉള്ളതെന്നാണ് കുടുംബം പറയുന്നത്. കന്നട ഭാഷയിലാണ് സമീപത്തുള്ളവർ പരസ്പരം സംസാരിച്ചത് എന്നാണ് വിവരം.

അതേസമയം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കര്‍ണാടകയിലെ ഉഡുപ്പി കാണിച്ചിരുന്നതിനാല്‍ നേരത്തെ അന്വേഷണം കര്‍ണാടകയിലേക്കും വ്യാപിപ്പിച്ചിരിക്കുകയായിരുന്നു അന്വേഷണസംഘം. ഇതിനിടിയിലാണ് ഇപ്പോള്‍ ചാലിബിന്‍റെ ഫോണ്‍കോള്‍ എത്തിയത്.

തിരൂര്‍ മാങ്ങാട്ടിരി സ്വദേശി ചാലിബിനെ ബുധനാഴ്ച്ച വൈകിട്ട് മുതലാണ് കാണാതായത്.വൈകീട്ട് ഓഫീസില്‍ നിന്നും ഇറങ്ങിയ ശേഷം വീട്ടിലെത്താന്‍ വൈകുമെന്ന വിവരം വീട്ടുകാര്‍ക്ക് ചാലിബ് നല്‍കിയിരുന്നു.എന്നാല്‍ ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതോടെ വീട്ടുകാര്‍ തിരൂര്‍ പോലീസില്‍ പരാതി നല്‍കി. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ആദ്യം കോഴിക്കോടും പിന്നീട് കര്‍ണാടകയിലെ ഉഡുപ്പിയിലുമാണ് ഉണ്ടായിരുന്നത്.
ഏതായാലും അദ്ദേഹം സംസാരിച്ചതോടെ കുടുംബവും നാടും ആശ്വാസത്തിലാണ്. തിരോധാനത്തിന് പിന്നിലെ വസ്തുത അദ്ദേഹത്തിന്റെ തിരിച്ചുവരവിന് ശേഷമേ വ്യക്തമാവുകയുള്ളൂ.