Connect with us

thillankery

ആകാശ് സംഘത്തിൻ്റെ വെല്ലുവിളി: തില്ലങ്കേരിയിൽ ഇന്ന് സി പി എം വിശദീകരണ യോഗം

പി ജയരാജൻ ഉൾപ്പെടെ പങ്കെടുക്കുന്നതിനാൽ വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് പരിപാടിയെ നോക്കിക്കാണുന്നത്.

Published

|

Last Updated

കണ്ണൂർ| ആകാശ് തില്ലങ്കേരിയും സുഹൃത്തുക്കളും സാമൂഹിക മാധ്യമത്തിൽ പോസ്റ്റുകളും കമന്റുകളുമിട്ട് പാർട്ടിക്കിടയിൽ ഉണ്ടാക്കിയ വിവാദങ്ങൾ സംബന്ധിച്ച് സി പി എം സംഘടിപ്പിക്കുന്ന പൊതുയോഗം ഇന്ന് തില്ലങ്കേരിയിൽ. മട്ടന്നൂർ ശുഐബ് വധക്കേസ് ഉൾപ്പെടെ സംബന്ധിച്ച് ഉയർന്ന വിവാദങ്ങളും തില്ലങ്കേരി സഖാക്കളും പ്രദേശത്തെ പാർട്ടി നേതാക്കളും തമ്മിൽ ഉടലെടുത്ത സാമൂഹിക മാധ്യമത്തിലെ വാഗ്വാദങ്ങളും വിവാദമായ സാഹചര്യത്തിലാണ് പൊതുയോഗം.

യോഗത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ വിശദീകരണം നൽകും. ഇന്ന് നടക്കുന്ന പൊതുയോഗത്തിൽ പി ജയരാജൻ ഉൾപ്പെടെ പങ്കെടുക്കുന്നതിനാൽ വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് പരിപാടിയെ നോക്കിക്കാണുന്നത്. ഇതിനിടെ സാമൂഹിക മാധ്യമത്തിലെ വിവാദങ്ങളുടെ തുടർച്ചയായി പരസ്പരം ആരോപണ പ്രത്യാരോപണങ്ങളും ഉന്നയിച്ചുള്ള വാഗ്വാദങ്ങളും തുടരുകയാണ്.