Connect with us

Jharkhand

ചംപയ് സോറനെ ബി ജെ പി ചാക്കില്‍ കയറ്റി; ഝാര്‍ഖണ്ഡില്‍ രാഷ്ട്രീയ അട്ടിമറിക്ക് നീക്കം

ചംപയ് സോറന്‍ ആറ് എം എല്‍ എമാരുമായി ഡല്‍ഹിയിലെത്തി

Published

|

Last Updated

റാഞ്ചി | ഝാര്‍ഖണ്ഡില്‍ മുന്‍ മുഖ്യമന്ത്രി ചംപയ് സോറനെ ചാക്കില്‍ കയറ്റി രാഷ്ട്രീയ അട്ടിമറിക്ക് ബിജെപി നീക്കം. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വിശ്വസ്തനായിരുന്ന ചംപയ് സോറന്‍ ആറ് എം എല്‍ എമാരുമായി ഡല്‍ഹിയിലെത്തിയത് ബി ജെ പിയില്‍ ചേരാനാണെന്നു വാര്‍ത്ത പരന്നു.

ചംപയ് സോറന്‍ തന്റെ എക്‌സ് അക്കൌണ്ടില്‍ നിന്ന് ‘ജെ എം എം’ എന്നുള്ളത് നീക്കം ചെയ്തതാണ് ചംപയ് സോറന്‍ ബി ജെ പി വലയില്‍ വീണു എന്ന വാര്‍ത്ത പടരാന്‍ കാരണം. ഝാര്‍ഖണ്ഡില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ അഞ്ച് മാസം മാത്രമാണ് ബാക്കിയുള്ളപ്പോഴാണ് ചംപയ് സോറന്റെ രാഷ്ട്രീയ നീക്കം. എന്നാല്‍ ബി ജെ പിയില്‍ ചേരുമെന്ന വാര്‍ത്ത ചംപയ് സോറന്‍ തള്ളി.

കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി ചംപൈ സോറന്‍ ബന്ധപ്പെട്ടതായാണ് വിവരം.
ഇഡി കേസില്‍ ജയിലിലായപ്പോള്‍ മുഖ്യമന്ത്രി പദം രാജിവച്ച ഹേമന്ത് സോറന്‍ സ്ഥാനം ചംപായ് സോറനെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ജയില്‍വാസം കഴിഞ്ഞ് തിരികെ വന്നപ്പോള്‍ ഹേമന്ത് സോറന്‍ മുഖ്യമന്ത്രി പദം തിരികെ ഏറ്റെടുത്തു. ഇതോടെയാണ് ഇരുവരും തമ്മില്‍ അകന്നത് എന്നാണ് ഇപ്പോള്‍ വരുന്ന വിവരം. ചംപയ് സോറനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി ഹേമന്ത് സോറന്‍ അപമാനിച്ചുവെന്ന് ബി ജെ പി വക്താവ് പ്രതുല്‍ ഷാ ദിയോ വിമര്‍ശിച്ചു.

Latest