uefa champions league
ചാമ്പ്യന്‍സ് ലീഗ്: സെമിയില്‍ സിറ്റിയും റയലും, മിലാന്‍ ഡെര്‍ബിയിൽ തീപാറും
ഇരുപാദങ്ങളിലുമായി 4-1 എന്ന വമ്പന്‍ സ്‌കോറില്‍ സിറ്റി സെമിയിലേക്ക് കുതിച്ചു.
മ്യൂന്‍ഷെന്‍/ മിലാനോ | ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ ലൈനപ്പായി. സെമിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡും എ സി മിലാനും ഇന്റര്‍മിലാനും പോരാടും. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെ പരാജയപ്പെടുത്തിയാണ് സിറ്റി സെമിയിലെത്തിയത്.
രണ്ടാം പാദ ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്ക്- സിറ്റി മത്സരം 1-1 എന്ന സ്‌കോറില്‍ പിരിഞ്ഞു. എന്നാല്‍ ഇരുപാദങ്ങളിലുമായി 4-1 എന്ന വമ്പന്‍ സ്‌കോറില്‍ സിറ്റി സെമിയിലേക്ക് കുതിച്ചു. എര്‍ലിംഗ് ഹാളന്‍ഡ് 57ാം മിനുട്ടില്‍ സിറ്റിക്ക് വേണ്ടി ഗോള്‍ നേടി. ജോഷ്വ കിമ്മിച്ച് ആണ് പെനാല്‍റ്റിയിലൂടെ ബയേണിന് വേണ്ടി ഗോള്‍ നേടിയത്.
ഇന്റര്‍മിലാന്‍ (ഇന്റര്‍നാഷനല്‍)- ബെന്‍ഫിക്ക രണ്ടാം പാദ ക്വാര്‍ട്ടര്‍ 3-3 എന്ന സമനിലയിലായിരുന്നു. ഇരുപാദങ്ങളിലുമായി 5-3 എന്ന സ്‌കോറില്‍ ഇന്റര്‍മിലാന്‍ സെമിയിലെത്തി. ചിരവൈരികളായ എ സി മിലാനാണ് ഇന്റര്‍നാഷനലിന്റെ എതിരാളികള്‍. തീപാറുന്ന മിലാന്‍ ഡെര്‍ബിയാണ് ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിലുണ്ടാകുക.