Connect with us

uefa champions league

ചാമ്പ്യന്‍സ് ലീഗ്: റയല്‍ മാഡ്രിഡും എ സി മിലാനും സെമിയില്‍

റോഡ്രിഗോയാണ് റയലിന്റെ രണ്ട് ഗോളുകളും നേടിയത്.

Published

|

Last Updated

ലണ്ടന്‍/ നാപോളി | നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡും എ സി മിലാനും യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. രണ്ടാം പാദ ക്വാര്‍ട്ടറില്‍ ചെല്‍സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് റയല്‍ സെമിയിലെത്തിയത്. ഇരുപാദങ്ങളിലുമായി ഏകപക്ഷീയമായ നാല് ഗോളിന് ജയിക്കാന്‍ റയലിന് സാധിച്ചു.

ചെല്‍സിയുടെ തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ റോഡ്രിഗോയാണ് റയലിന്റെ രണ്ട് ഗോളുകളും നേടിയത്. 58. 80 മിനുട്ടുകളിലായിരുന്നു ഗോളുകള്‍. 1993ന് ശേഷം ആദ്യമായാണ് ചാമ്പ്യന്‍സ് ലീഗിലെ നാല് മത്സരങ്ങളില്‍ തുടര്‍ച്ചയായി ചെല്‍സി പരാജയപ്പെുടുന്നത്.

മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍ നാപോളിയെ സമനിലയില്‍ കുടുക്കിയാണ് എ സി മിലാന്‍ സെമിയിലെത്തിയത്. നാപോളിയുടെ തട്ടകമായ ഡീഗോ അമാന്‍ഡോ മറഡോണ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഒന്നുവീതം ഗോള്‍ നേടി. ഇരുപാദങ്ങളിലുമായി 2-1ന്റെ ലീഡ് നേടിയതോടെ എ സി മിലാന്‍ സെമിയിലെത്തുകയായിരുന്നു.

 

Latest