Ongoing News
ചാമ്പ്യന്‍സ് ട്രോഫി: രോഹിത് ശര്‍മ പഴയ ഫോമിലേക്ക് തിരിച്ചെത്തുന്നു
ലോക റെക്കോര്‍ഡ് ലക്ഷ്യം
![](https://assets.sirajlive.com/2023/10/rohit-897x538.jpg)
മുംബൈ | ചാമ്പ്യന്‍സ് ട്രോഫിയില്‍ ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ട് രോഹിത്. 2025ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ദിവസങ്ങള്‍ മുന്‍പാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്റെ പഴയ ഫോമിലേക്ക് തിരിച്ചെത്തുന്നത്. നേരത്തെ ബാറ്റിംഗില്‍ രോഹിത്തിന് മോശം പ്രകടനമായിരുന്നു ഉണ്ടായിരുന്നത് പക്ഷേ ഏകദിനത്തില്‍ ഒരു തകര്‍പ്പന്‍ സെഞ്ച്വറി നേടി അദ്ദേഹം തിരിച്ചുവരവ് അടയാളപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്നാം മത്സരപരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ 90 പന്തില്‍ നിന്ന് 119 റണ്‍സ് ആണ് രോഹിത് അടിച്ചെടുത്തത്.
മാത്രമല്ല മത്സരത്തില്‍ രോഹിത്തിന്റെ ഇന്നിംഗ്‌സില്‍ 12 ഫോറുകളും 7 സിക്‌സറുകളും പിറന്നിരുന്നു. ഈ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിലെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ തന്റെ ആകെ സിക്‌സറുകളുടെ എണ്ണം 388 ആക്കിയിരുന്നു. പക്ഷേ വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ രോഹിത് ശര്‍മ ലക്ഷ്യമിടുന്നത് അതിലും വലിയ ഒരു റെക്കോര്‍ഡ് ആണ്. ഏകദിനത്തില്‍ 350 സിക്‌സറുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന നേട്ടം കൈവരിക്കാന്‍ രോഹിത്തിന് ആകെ 12 സിക്‌സറുകള്‍ കൂടി മതി.
അതേസമയം. രോഹിത് 14 സിക്‌സറുകള്‍ നേടിയാല്‍ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ബാറ്റ്‌സ്മാന്‍ എന്ന നേട്ടം അദ്ദേഹം സ്വന്തമാക്കും. മുന്‍ പാക്ക് താരം ഷാഹിദ് അഫ്രീദിയെയാണ്രോഹിത് മറികടക്കുക.