International
ചാമ്പ്യന്‍സ് ട്രോഫി; ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക
ഏഴ് വിക്കറ്റിന് ഇംഗ്ലണ്ടിനെ തകര്‍ത്ത ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ബിയിലെ ചാന്പ്യന്‍മാരായാണ് സെമിയില്‍ കടന്നത്

കറാച്ചി | ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക സെമിഫൈനലില്‍ കടന്നു. ഏഴ് വിക്കറ്റിന് ഇംഗ്ലണ്ടിനെ തകര്‍ത്ത ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ബിയിലെ ചാന്പ്യന്‍മാരായാണ് സെമിയില്‍ കടന്നത്.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം 29.1 ഓവറില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. വാന്‍ഡെര്‍ ഡസന്റെയും ഹെന്റിച്ച് ക്ലാസന്റെയും പോരാട്ടമാണ് ദക്ഷിണാഫ്രിക്കക്ക് തുണയായത്. ഇരുവരും അര്‍ധ സെഞ്ചുറി നേടി. 72 റണ്‍സെടുത്ത വാന്‍ഡെര്‍ ഡസന്‍ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ക്ലാസന്‍ 64 റണ്‍സാണ് എടുത്തു.
ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റ് എടുത്തു. ആദില്‍ റഷീദ് ഒരു വിക്കറ്റും വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 38.2 ഓവറില്‍ 179 റണ്‍സില്‍ ഓള്‍ ഔട്ടാകുകയായിരുന്നു. 37 റണ്‍സെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ജോഫ്ര ആര്‍ച്ചര്‍ 25 റണ്‍സും ബെന്‍ ഡക്കറ്റ് 24 റണ്‍സുമെടുത്തു.
ഗ്രൂപ്പ് ബിയില്‍ നിന്ന് ഓസ്‌ട്രേലിയ നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു.