Kerala
വടകരയില്‍ കള്ളവോട്ടിന് സാധ്യത, ബൂത്തുകളില്‍ വീഡിയോഗ്രഫി വേണം ; ഷാഫി പറമ്പില്‍ ഹൈക്കോടതിയെ സമീപിച്ചു
എല്ലാ ബൂത്തിലും കേന്ദ്രസേനയെ വിന്യസിക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു
കൊച്ചി | കള്ള വോട്ട് തടയുന്നതില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ ഹൈക്കോടതിയെ സമീപിച്ചു. വടകര മണ്ഡലത്തില്‍ വ്യപകമായ കള്ള വോട്ടിന് സാധ്യതയുണ്ടെന്നും ബൂത്തുകളില്‍ വീഡിയോഗ്രഫി വേണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.
മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും വോട്ടുകള്‍ സിപിഎം പ്രവര്‍ത്തകര്‍ മുമ്പും ചെയ്തിട്ടുണ്ടെന്നും ഷാഫി ആരോപിച്ചു. പാനൂര്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ വേണമെന്നും എല്ലാ ബൂത്തിലും കേന്ദ്രസേനയെ വിന്യസിക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.
---- facebook comment plugin here -----