Connect with us

Kerala

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത; എട്ട് ജില്ലകളില്‍ മഞ്ഞ ജാഗ്രത

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മഞ്ഞ ജാഗ്രത.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത. എട്ട് ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മഞ്ഞ ജാഗ്രത. മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രതക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് ഇടിമിന്നലോടു കൂടിയ മിതമായ/ഇടത്തരം മഴക്കുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

തുലാവര്‍ഷം ആരംഭിച്ചതിനു പുറമെ, അറബിക്കടലില്‍ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റിന്റെ പ്രഭാവവും സംസ്ഥാനത്തെ മഴ സാഹചര്യം ശക്തമാക്കിയിട്ടുണ്ട്. ‘തേജ്’ ഇന്ന് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു.

ഒക്ടോബര്‍ 21 മുതല്‍ 25 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ള ജില്ലകളും തിയ്യതിയും
22-10-2023: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്.
23-10-2023 :കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്.
24-10-2023 :കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം. 25-10-2023 :തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്.

Latest