Kerala
ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലര്‍ട്ട്
മലയോര തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
തിരുവനന്തപുരം| സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്.അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
ഇടിമിന്നലോട് കൂടിയ ശക്തമായ മഴയും കാറ്റിനും ഒറ്റപ്പെട്ട ഇടങ്ങളില്‍ സാധ്യതയുണ്ട്.
കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കര്‍ണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴ തുടരുന്ന സാഹചര്യത്തില്‍ വിനോദ സഞ്ചാര മേഖലകളില്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പോകരുത്. മണ്ണിടിച്ചില്‍ ഭീഷണി കണക്കിലെടുത്ത് രാത്രി യാത്രകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി.
മലയോര തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.