Kerala
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്
അഞ്ച് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു.
തിരുവനന്തപുരം|സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്. അതേസമയം മറ്റു ജില്ലകളില്‍ മഴയ്ക്ക് സാധ്യത ഉണ്ടെന്നും മുന്നറിയിപ്പിലുണ്ട്. അടുത്ത അഞ്ചു ദിവസം മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്.
പ്രതികൂല സാഹചര്യമായതിനാല്‍ കേരള തീരത്ത് മീന്‍ പിടിക്കാന്‍ പോകുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഇന്ന് രാവിലെ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് റഡാര്‍ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് പലയിടത്തും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ കാറ്റ് വീശിയിരുന്നു. ഇന്നും മണിക്കൂറില്‍ നാല്പത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.