Kerala
മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമില്ല; എം ബി രാജേഷിന് തദ്ദേശവും എക്സെെസും തന്നെ
സ്പീക്കര്‍ പദവി രാജി വെച്ച എം ബി രാജേഷ് ഇന്ന് രാവിലെയാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
![](https://assets.sirajlive.com/2022/09/mb-rajesh-2-897x538.jpg)
തിരുവനന്തപുരം | സംസ്ഥാന മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. മന്ത്രിസഭയിൽ പുതുതായി എത്തിയ എം ബി രാജേഷിന് രാജിവെച്ച മന്ത്രി എം വി ഗോവിന്ദൻ കൈകാര്യം ചെയ്തിരുന്ന തദ്ദേശ സ്വയം ഭരണ, എക്സെെസ് വകുപ്പുകൾ തന്നെ നൽകി.
സ്പീക്കര്‍ പദവി രാജി വെച്ച എം ബി രാജേഷ് ഇന്ന് രാവിലെയാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പതിനൊന്ന് മണിക്ക് രാജ്ഭവനില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. സഗൗരവമായിരുന്നു എം ബി രാജേഷിന്റെ സത്യപ്രപതിജ്ഞ.
സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരെഞ്ഞെടുത്ത എം വി ഗോവിന്ദന്‍ രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. എം വി ഗോവിന്ദന്‍ കൈകാര്യം ചെയ്ത വകുപ്പുകള്‍ തന്നെ എം ബി രാജേഷിന് നല്‍കിയേക്കുമെന്ന തരത്തിലുള്ള നേരത്തെ വന്നിരുന്നത്.