Connect with us

Kerala

ഭരണമാറ്റത്തിനുള്ള സാധ്യത ശക്തം; തിരുവനന്തപുരത്ത് സുനശ്ചിത വിജയമെന്ന് ശശി തരൂര്‍

ബിജെപിക്കും എല്‍ഡിഎഫിനും ഇടയില്‍ രണ്ടാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരമാണ് നടന്നത്

Published

|

Last Updated

തിരുവനന്തപുരം |  താന്‍ ജയിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. ഇക്കാര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരും തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് ശശി തരൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു

ബിജെപിക്കും എല്‍ഡിഎഫിനും ഇടയില്‍ രണ്ടാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരമാണ് നടന്നത്. നഗരപരിധിയില്‍ വോട്ടിങ് ശതമാനം കുറഞ്ഞത് എന്തുകൊണ്ടാണെന്ന് ചിലര്‍ചോദിക്കുന്നുണ്ട്. അത് ആരെ ബാധിക്കുമെന്നാണ് അവരുടെ ആശങ്ക. ബിജെപിയ്ക്ക് വോട്ട് കൊടുക്കണ്ട എന്ന് കരുതി വോട്ടര്‍മാര്‍ വരാതിരുന്നതാകാം.കേരളത്തില്‍ മാത്രമല്ല, ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുവരെ കേള്‍ക്കുന്ന വാര്‍ത്ത ഞങ്ങള്‍ക്ക് അനുകൂലമാണ്. ഭരണമാറ്റത്തിനുള്ള സധ്യത ശക്തമായി നില്‍ക്കുന്നുണ്ടെന്നാണ് മനസിലാകുന്നതെന്നും തരൂര്‍ പ്രതികരിച്ചു.

 

Latest