Connect with us

chandi ummen

ചാണ്ടി ഉമ്മന് കോണ്‍ഗ്രസ് നല്‍കിയ അംഗീകാരമാണു സ്ഥാനാര്‍ഥിത്വം: അച്ചു ഉമ്മന്‍

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ ചരിത്ര വിജയം നേടും

Published

|

Last Updated

ബെംഗളൂരു | ചാണ്ടി ഉമ്മന്‍ എന്ന രാഷ്ട്രീയക്കാരന് കോണ്‍ഗ്രസ് നല്‍കിയ അംഗീകാരമാണ് പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിത്വമെന്ന് സഹോദരി അച്ചു ഉമ്മന്‍. വികസനവും കരുതലും ഒരുമിച്ച് കൊണ്ടുപോയതു കൊണ്ടാണ് 53 വര്‍ഷം ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയെ പ്രതിനിധീകരിച്ചതെന്ന് അച്ചു ഉമ്മന്‍ പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മുഴുവന്‍ സമയപ്രചാരണത്തിന് ഉണ്ടാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ ചരിത്ര വിജയം നേടും. കുപ്രചാരണങ്ങള്‍ക്ക് ജനം തന്നെ മറുപടി നല്‍കും. ഉമ്മന്‍ചാണ്ടി ജീവിച്ചിരുന്ന കാലത്ത് ഒരുപാട് നുണകള്‍ കൊണ്ട് വേട്ടയാടപ്പെട്ടു. എല്ലാ കുപ്രചാരണങ്ങള്‍ക്കും പുതുപ്പള്ളിയിലെ ജനം മറുപടി നല്‍കും.
അന്ത്യ യാത്രയിലെ ജനങ്ങള്‍ ആരും വിളിച്ചിട്ടു വന്നതല്ല. ഇനിയും ഉമ്മന്‍ചാണ്ടിയെ ആക്ഷേപിക്കാനാണ് ശ്രമമെങ്കില്‍ ജനങ്ങള്‍ തന്നെ മറുപടി നല്‍കുമെന്നും അവര്‍ പറഞ്ഞു.

 

Latest