chandi ummen
പുതുപ്പള്ളിയിലെ ജനങ്ങള്‍ക്കു നന്ദി പറയാന്‍ ഇന്നു ചാണ്ടി ഉമ്മന്റെ പദയാത്ര
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര വാര്‍ഷികത്തിന്റെ കൂടി ഭാഗമായാണ് നന്ദി പ്രകടന പദയാത്ര

കോട്ടയം | പുതുപ്പള്ളിയില്‍ തിളക്കമുള്ള വിജയം സമ്മാനിച്ച ജനങ്ങള്‍ക്ക് നന്ദി പറയാന്‍ ചാണ്ടി ഉമ്മന്റെ പദയാത്ര.
രാവിലെ എട്ടുമണിക്ക് വാകത്താനത്ത് നിന്ന് ആരംഭിക്കുന്ന പദയാത്ര മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിലൂടെ കടന്നുപോകും.
മണ്ഡലത്തില്‍ ഉടനീളം കടന്നുപോകും വിധമാണ് പദയാത്ര ക്രമീകരിച്ചത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ പദയാത്ര വാര്‍ഷികത്തിന്റെ കൂടി ഭാഗമായാണ് നന്ദി പ്രകടന പദയാത്ര.
ഭാരത് ജോഡോ യാത്രയുടെ ഭാഗമായിരുന്നതു ചാണ്ടി ഉമ്മനു തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറെ ഗുണം ചെയ്തിരുന്നു. ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ സമാപന ദിവസം സമാനമായ രീതിയില്‍ പദയാത്ര നടത്താന്‍ തീരുമാനിച്ചത് ഭാരത് ജോഡോയാത്രയുടെ അനുഭവത്തിന്റെ കരുത്തിലായിരുന്നു.
പുതുപ്പള്ളിയിലെ വിജയം പിതാവിന്റെ 13 ാം വിജയമാണെന്നു ചാണ്ടി ഉമ്മന്‍ പ്രഖ്യാപിച്ചിരുന്നു. ഉമ്മന്‍ചാണ്ടിതന്നെയാണു മത്സരിക്കുന്നതെന്ന എ കെ ആന്റണിയുടെ പ്രഖ്യാപനവും ജനം മുഖവിലക്കെടുത്തു.
37,719 വോട്ടിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ചാണ്ടി ഉമ്മന്‍ സ്വന്തമാക്കിയത്.
2011 ല്‍ ഉമ്മന്‍ചാണ്ടി നേടിയ 33,255 വോട്ടിന്റെ റിക്കോര്‍ഡ് ഭൂരിപക്ഷത്തെ പഴങ്കഥയാക്കിയായിരുന്നു മകന്റെ വിജയം. തിങ്കളാഴ്ച ചാണ്ടി ഉമ്മന്‍ നിയമസഭ അംഗമായി സത്യപ്രതിജ്ഞ ചെയ്യും.
പുതുപ്പള്ളി തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി പിരിഞ്ഞ സഭ സമ്മേളനം തിങ്കളാഴ്ച പുനരാരംഭിക്കും. രാവിലെ പത്ത് മണിക്കാണ് സത്യപ്രതിജ്ഞ.