National
ഉത്തര്‍പ്രദേശില്‍ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്‌സ്പ്രസ് പാളം തെറ്റി; നാലുപേര്‍ മരിച്ചു
ചില കോച്ചുകള്‍ തലകീഴായി മറിഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ലക്‌നോ| ഉത്തര്‍പ്രദേശിലെ ഗോണ്‍ഡയില്‍ ട്രെയിന്‍ പാളം തെറ്റി. അപകടത്തില്‍ ഒരാള്‍ നാലുപേര്‍ മരിച്ചു. ചണ്ഡീഗഡ്-ദിബ്രുഗഡ് എക്‌സ്പ്രസ് ട്രെയിനിന്റെ നിരവധി കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
ചണ്ഡീഗഡില്‍ നിന്ന് ദിബ്രുഗഡിലേക്ക് പോവുകയായിരുന്ന 15904 നമ്പര്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. പാളം തെറ്റാനുള്ള കാരണം വ്യക്തമല്ല. ഗോണ്‍ഡയ്ക്കും ജിലാഹിക്കും ഇടയിലുള്ള പികൗറയിലാണ് സംഭവം. ചില കോച്ചുകള്‍ തലകീഴായി മറിഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പന്ത്രണ്ടോളം ബോഗികള്‍ പാളം തെറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. എസി കോച്ചിന്റെ നാലുബോഗികളും പാളം തെറ്റിയവയില്‍ ഉള്‍പ്പെടുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരോട് ഉടന്‍ സംഭവ സ്ഥലത്തെത്താന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കാനും മുഖ്യമന്ത്രി ഉത്തരവിട്ടു. മുഖ്യമന്ത്രി സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്.
നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേയുടെ ലക്‌നോ ഡിവിഷനില്‍ ഹെല്‍പ്പ് ലൈന്‍ തുടങ്ങി
ഫര്‍കേറ്റിംഗ് (FKG): 9957555966
മരിയാനി (MXN): 6001882410
സിമാല്‍ഗുരി (SLGR): 8789543798
ടിന്‍സുകിയ (NTSK): 9957555959
ദിബ്രുഗഡ് (DBRG): 9957555960
അപകടത്തെ തുടര്‍ന്ന് രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. 11 ട്രെയിനുകള്‍ വഴിതിരിച്ചുവിടും.