Connect with us

National

ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പ്; സുപ്രീംകോടതിയില്‍ ഇന്ന് അന്തിമ വാദം

ബാലറ്റ് പേപ്പറുകളും വോട്ടെണ്ണലിന്റെ വീഡിയോയും ഹാജരാക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയെന്ന ഹരജിയില്‍ സുപ്രീംകോടതി ഇന്ന് അന്തിമവാദം കേള്‍ക്കും. ബാലറ്റ് പേപ്പറുകളും വോട്ടെണ്ണലിന്റെ വീഡിയോയും ഹാജരാക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ബാലറ്റ് പേപ്പറില്‍ കൃത്രിമം നടത്തിയ റിട്ടേണിങ് ഓഫീസര്‍ക്കെതിരെ സുപ്രീംകോടതി നടപടി എടുത്തേക്കും. തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമോ എന്നും കോടതി ഇന്ന് തീരുമാനിക്കും.

ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ബാലറ്റ് പേപ്പറുകള്‍ വീണ്ടും എണ്ണിയാല്‍ പോരെയെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. ഇത് പരിശോധിക്കാന്‍ ബാലറ്റ് പേപ്പറുകള്‍ ഇന്ന് കോടതിയില്‍ എത്തിക്കാനും നിര്‍ദേശിച്ചു.
ഇതിനിടെ 3 ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ ബി ജെ പി യില്‍ ചേര്‍ന്നിരുന്നു. അത്‌കൊണ്ട് വീണ്ടും തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ ബി ജെ പി ക്ക് അനായാസം വിജയിക്കാനാകും. നേരത്തെ നടത്തിയ തിരഞ്ഞെടുപ്പില്‍ വീണ്ടും വോട്ടെണ്ണുകയാണെങ്കില്‍ ഇന്ത്യ മുന്നണിക്ക് വിജയിക്കാനാകും. ഇന്ത്യ മുന്നണിയുടെ 8 വോട്ടുകളായിരുന്നു അസാധുവാക്കിയത്.

 

 

 

Latest