Connect with us

From the print

ചണ്ഡീഗഢ് മേയര്‍: ബി ജെ പിക്ക് ജയം, ചതിയെന്ന് 'ഇന്ത്യ'

ഇന്ത്യ സഖ്യത്തിന് മതിയായ അഗംബലമുണ്ടായിട്ടും ബി ജെ പി സ്ഥാനാര്‍ഥി മനോജ് സോങ്കര്‍ വിജയിച്ചു.എട്ട് വോട്ട് അസാധുവാണെന്ന് റിട്ടേണിംഗ് ഓഫീസര്‍ പ്രഖ്യാപിച്ചതോടെയാണ് ബി ജെ പിയുടെ വിജയം ഉറപ്പായത്.

Published

|

Last Updated

ന്യൂഡല്‍ഹി | ചണ്ഡീഗഢ് മേയര്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറി. ഇന്ത്യ സഖ്യത്തിന് മതിയായ അഗംബലമുണ്ടായിട്ടും ബി ജെ പി സ്ഥാനാര്‍ഥി മനോജ് സോങ്കര്‍ വിജയിച്ചു.
എട്ട് വോട്ട് അസാധുവാണെന്ന് റിട്ടേണിംഗ് ഓഫീസര്‍ പ്രഖ്യാപിച്ചതോടെയാണ് ബി ജെ പിയുടെ വിജയം ഉറപ്പായത്. 12നെതിരെ 16 വോട്ടുകള്‍ നേടിയാണ് സോങ്കര്‍ വിജയിച്ചത്.

വോട്ടെടുപ്പില്‍ വലിയ കൃത്രിമം നടന്നതായി പ്രതിപക്ഷം ചൂണ്ടിക്കാട്ടി. റിട്ടേണിംഗ് ഓഫീസറുടെ നടപടികള്‍ ഏകപക്ഷീയമായിരുന്നെന്ന് കോണ്‍ഗ്രസ്സും എ എ പിയും വ്യക്തമാക്കി.

35 അംഗ കോര്‍പറേഷനില്‍ ബി ജെ പി 14, എ എ പി 13, കോണ്‍ഗ്രസ്സ് ഏഴ്, ശിരോമണി അകാലിദള്‍ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് ഇന്ത്യ സഖ്യമായാണ് എ എ പി മത്സരിച്ചത്. പക്ഷേ, എ എ പിയുടെ കുല്‍ദീപ് കുമാറിന് 12 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ. ‘ഇന്ത്യ’യുടെ എട്ട് വോട്ടുകള്‍ പ്രിസൈഡിംഗ് ഓഫീസര്‍ അനില്‍ മസീഹ് അസാധുവായി പ്രഖ്യാപിച്ചു. ഇത് ബി ജെ പി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും വോട്ടെണ്ണുമ്പോള്‍ പ്രിസൈഡിംഗ് ഓഫീസര്‍ ചില അടയാളങ്ങളിട്ട് കൃത്രിമം നടത്തിയെന്നും വീഡിയോ പങ്കുവെച്ച് എ എ പി ആരോപിച്ചു.

ഈ മാസം 18ന് നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് പ്രിസൈഡിംഗ് ഓഫീസറുടെ അസുഖം ചൂണ്ടിക്കാട്ടി നീട്ടിവെച്ചിരുന്നു.

 

Latest