Connect with us

National

നാലാം തവണയും ആന്ധ്രാ മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു

ഈ മാസം 12ന് സത്യപ്രതിജ്ഞ ചെയ്യും.

Published

|

Last Updated

ന്യൂഡല്‍ഹി|നാലാം തവണയും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്യും. ഈ മാസം 12നാണ് സത്യപ്രതിജ്ഞ ചടങ്ങ്. നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള എന്‍ ഡി എ നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും. നായിഡുവുന്റെ മകന്‍ ലോകേഷ് മന്ത്രിയാകും.

ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം മെയ് 13നാണ് ആന്ധ്രാപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടന്നത്. ആന്ധ്രപ്രദേശ് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ആകെയുള്ള 175ല്‍ 135 സീറ്റും നേടിയാണ് തെലുങ്കു ദേശം പാർട്ടി (ടി ഡിപി) ഭരണം സ്വന്തമാക്കിയത്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് 11 സീറ്റും പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടി 21 സീറ്റും നേടി. എട്ടിടത്ത് ബി.ജെ.പി സ്ഥാനാര്‍ഥികളും വിജയിച്ചു.

 

 

 

Latest