National
ചന്ദ്രബാബു നായിഡു കസ്റ്റഡിയില്‍
ആന്ധ്രാപ്രദേശ് സിഐഡി നല്‍കിയ കസ്റ്റഡി അപേക്ഷ കോടതി അംഗീകരിച്ചു.
അമരാവതി|തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു കസ്റ്റഡിയില്‍. വിജയവാഡ എസിബി കോടതി ചന്ദ്രബാബു നായിഡുവിനെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ആന്ധ്രാപ്രദേശ് സിഐഡി നല്‍കിയ കസ്റ്റഡി അപേക്ഷ കോടതി അംഗീകരിച്ചു. എഫ്ഐആര്‍ റദ്ദാക്കണമെന്ന ചന്ദ്രബാബു നായിഡുവിന്റെ ഹരജി ഹൈക്കോടതി തള്ളുകയായിരുന്നു. ഇതിന് പിന്നാലെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ചന്ദ്രബാബു നായിഡു.
ഭരണകാലത്ത് ആന്ധ്രപ്രദേശ് സ്റ്റേറ്റ് സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍ 317 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ചന്ദ്രബാബു നായിഡുവിനെതിരെയുള്ള ആരോപണം. യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുന്നതിനായി രൂപീകരിച്ചതാണ് ഈ ബോര്‍ഡ്. തുക വ്യാജ കമ്പനികള്‍ക്കാണ് കൈമാറിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനും ഗുണഭോക്താവും ചന്ദ്രബാബു നായിഡുവാണെന്ന് സിഐഡി മേധാവി പറഞ്ഞു.