Connect with us

National

ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു അധികാരമേറ്റു

ജനസേന പാര്‍ട്ടി അധ്യക്ഷനും നടനുമായ പവന്‍ കല്യാണ്‍ ഉപമുഖ്യമന്ത്രിയായി അധികാരമേറ്റു.

Published

|

Last Updated

വിജയവാഡ|ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി നാലാം തവണയും ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 11.27ന് വിജയവാഡയിലെ ഗണവാരം വിമാനത്താവളത്തിന് സമീപം കേസരപ്പള്ളി ഐടി പാര്‍ക്കിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ചടങ്ങില്‍ ഗവര്‍ണര്‍ എസ്. അബ്ദുള്‍ നസീര്‍ സത്യവാചകം ചൊല്ലികൊടുത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്കരി, ജെ.പി. നദ്ദ, രാംദാസ് അത്താവലെ, അനുപ്രിയ പട്ടേല്‍, ചിരാഗ് പാസ്വാന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.

ജനസേന പാര്‍ട്ടി അധ്യക്ഷനും നടനുമായ പവന്‍ കല്യാണ്‍ സംസ്ഥാന ഉപമുഖ്യമന്ത്രിയായി അധികാരമേറ്റു. ചന്ദ്രബാബു നായിഡുവിന്റെ മകന്‍ നര ലോകേഷ്, കിഞ്ചാരപ്പു അഛ്നായിഡു, നഡേദ്ല മനോഹര്‍, പൊന്‍ഗുരു നാരായണ എന്നിവരും കാബിനറ്റ് പദവിയുള്ള മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. 175 അംഗ നിയമ സഭയില്‍ ടിഡിപിക്ക് 135, ജനസേനക്ക് 21, ബിജെപിക്ക് എട്ടും അംഗങ്ങളാണുള്ളത്.

അതേസമയം ഒഡിഷയുടെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി ആദിവാസി വിഭാഗത്തില്‍ നിന്നുള്ള മോഹന്‍ ചരണ്‍ മാഝി സത്യപ്രതിജ്ഞ ചെയ്യും. കെനോഞ്ചാര്‍ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ് മാഝി. നാലാംതവണയാണ് അദ്ദേഹം നിയമസഭയിലെത്തുന്നത്. കനക് വര്‍ധന്‍ സിംഗ് ദിയോ, പ്രവദി പരിദ എന്നിവര്‍ ഒഡിഷയുടെ ഉപമുഖ്യമന്ത്രിമാരാകും. ഒഡിഷയില്‍ നവീന്‍ പട്‌നായിക്കിന്റെ 24 വര്‍ഷം നീണ്ട ഭരണം അവസാനിപ്പിച്ചാണ് ബിജെപി അധികാരം നേടിയത്. 147 അംഗ നിയമസഭയില്‍ 74 സീറ്റുകള്‍ നേടിയാണ് ബിജെപി അട്ടിമറി വിജയം നേടിയത്.

 

 

 

 

Latest