Connect with us

Kerala

ചന്ദ്രബോസ് വധക്കേസ്; പ്രതി മുഹമ്മദ് നിഷാമിന് പരോള്‍ അനുവദിച്ച് ഹൈക്കോടതി

15 ദിവസത്തെ പരോളാണ് കോടതി അനുവദിച്ചത്.

Published

|

Last Updated

കൊച്ചി|തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് നിഷാമിന് പരോള്‍ അനുവദിച്ച് ഹൈക്കോടതി. 15 ദിവസത്തെ പരോളാണ് കോടതി അനുവദിച്ചത്. സര്‍ക്കാറിന്റെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം. സര്‍ക്കാര്‍ വാദം പരോള്‍ അനുവദിക്കാന്‍ മതിയായ കാരണമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഉത്തരവ്.

2015 ജനുവരി 29ന് പുലര്‍ച്ചെയായിരുന്നു കേസിന് ആസ്പദമായ സംഭവം. തൃശൂരിലെ ഫ്‌ളാറ്റ് സമുച്ചയത്തിലെ ഗേറ്റ് തുറക്കാന്‍ വൈകിയതിന് വ്യവസായി മുഹമ്മദ് നിഷാം, സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ചന്ദ്രബോസ് ഫെബ്രുവരി 16ന് മരിച്ചു.