Connect with us

National

ചന്ദ്രയാൻ മൂന്ന്: പ്രഗ്യാൻ റോവർ സഞ്ചാരം തുടങ്ങി; എല്ലാം സാധാരണ നിലയിൽ; ലാൻഡിംഗ് ദൃശ്യങ്ങൾ പുറത്തുവിട്ട് ഐ എസ് ആർ ഒ

ലാൻഡർ ചന്ദ്രനിൽ ഇറങ്ങുന്നതിന് തൊട്ട് മുമ്പ് പകർത്തിയ ചന്ദ്രന്റെ വീഡിയോ ദൃശ്യവും ഐ എസ് ആർ ഒ ഇന്ന് പുറത്തുവിട്ടു.

Published

|

Last Updated

ബംഗളൂരു | ചന്ദ്രയാൻ മൂന്നിന്റെ ലാൻഡർ മൊഡ്യൂളിൽ നിന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ പ്രഗ്യാൻ റോവർ സഞ്ചാരം തുടങ്ങി. ലാൻഡർ മൊഡ്യൂളിലെ പേലോഡുകളായ ഇൽസ (ILSA), രംഭ (RAMBHA), ചാസ്റ്റ് (ChaSTE) തുടങ്ങിയവയും പ്രവർത്തനം തുടങ്ങിയതായി ഐ എസ് ആർ ഒ അറിയിച്ചു. പൊപ്പൽഷൻ മോഡ്യൂളിലെ പേലോഡായ ഷെയ്പ്പ് ഞായറാഴ്ച തന്നെ ഓൺ ചെയ്തിരുന്നു.

എല്ലാ പ്രവർത്തനങ്ങളും മുൻനിശ്ചയിച്ച പ്രകാരം നടക്കുന്നുണ്ടെന്നും സംവിധാനങ്ങളെല്ലാം സാധാരണ നിലയിലാണെന്നും ഐ എസ് ആർ ഒ ട്വീറ്റ് ചെയ്തു. ലാൻഡർ ചന്ദ്രനിൽ ഇറങ്ങുന്നതിന് തൊട്ട് മുമ്പ് പകർത്തിയ ചന്ദ്രന്റെ വീഡിയോ ദൃശ്യവും ഐ എസ് ആർ ഒ ഇന്ന് പുറത്തുവിട്ടു. ചന്ദ്രനിലെ വലുതും ചെറുതുമായ ഗർത്തങ്ങൾ ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ചന്ദ്രയാൻ ചന്ദ്രനിൽ ഇറങ്ങിയ നിരപ്പായ സ്ഥലവും  ദൃശ്യങ്ങളിൽ വ്യക്തമാണ്.

ബുധനാഴ്ച വൈകീട്ട് 6.4നാണ് ചാന്ദ്രയാൻ മൂന്ന് ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. സോഫ്റ്റ് ലാൻഡിംഗ് കഴിഞ്ഞ് നാല് മണിക്കൂറുകൾക്ക് ശേഷം റോവർ പേടകത്തിൽ നിന്ന് പുറത്തേക്ക് വരികയും ചെയ്തു. ജൂലൈ 14ന് ഉച്ചക്ക് 2.35ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച പേടകം 40 ദിവസങ്ങൾക്ക് ശേഷമാണ് ചന്ദ്രനിൽ ഇറങ്ങിയത്.

---- facebook comment plugin here -----

Latest