Connect with us

Kerala

ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ്: അഭിനന്ദിച്ച് ഖലീല്‍ തങ്ങള്‍

രാജ്യത്തിന്റെ സുപ്രധാന നേട്ടത്തില്‍ അഭിമാനിക്കുന്നു. ശാസ്ത്ര സാങ്കേതിക രംഗത്ത് ഇനിയും ഒട്ടേറെ നാഴികക്കല്ലുകള്‍ പിന്നിടാന്‍ ഭാരതത്തിനാവട്ടെ.

Published

|

Last Updated

മലപ്പുറം | ചന്ദ്രയാന്‍ 3 യുടെ ചന്ദ്രനിലെ സോഫ്റ്റ് ലാന്‍ഡിംഗിലൂടെ ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ചതിന് ഐ എസ് ആര്‍ ഒയെയും സര്‍ക്കാറിനെയും അഭിനന്ദിച്ച് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍.

രാജ്യത്തിന്റെ സുപ്രധാന നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്നും ശാസ്ത്ര സാങ്കേതിക രംഗത്ത് ഇനിയും ഒട്ടേറെ നാഴികക്കല്ലുകള്‍ പിന്നിടാന്‍ ഭാരതത്തിനാവട്ടെയെന്നും അതിന് നേതൃത്വം കൊടുക്കുന്നവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കേണ്ടത് മുഴുവന്‍ പൗരന്മാരുടെയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഅ്ദിന്‍ അക്കാദമിയില്‍ പ്രത്യേകമായി സ്ഥാപിച്ച ബിഗ് സ്‌ക്രീനില്‍ ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിംഗ് തത്സമയം വീക്ഷിച്ച ഖലീല്‍ ബുഖാരി തങ്ങള്‍ മഅ്ദിന്‍ സയന്‍സ് അക്കാദമിയിലെ വിദ്യാര്‍ഥികളോട് സംവദിച്ചു.