Connect with us

Chandrayan 3

ചാന്ദ്രയാന്‍- 3: വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ വീണ്ടും സോഫ്റ്റ് ലാന്‍ഡിംഗ് നടത്തി

40 സെ മീ ലാന്‍ഡര്‍ ഉയരുകയും 30- 40 സെ മീറ്ററിനപ്പുറം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയുമായിരുന്നു.

Published

|

Last Updated

ബെംഗളൂരു | ചാന്ദ്രയാന്‍-3ലെ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ വീണ്ടും സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയതായി ഐ എസ് ആര്‍ ഒ അറിയിച്ചു. ലാന്‍ഡര്‍ ചാടുന്ന പരീക്ഷണമാണ് നടത്തിയത്. ചാന്ദ്രയാന്‍-3 ദൗത്യത്തിന്റെ ലക്ഷ്യങ്ങള്‍ക്കപ്പുറം വിക്രം ലാന്‍ഡര്‍ എത്തിയെന്നും ഐ എസ് ആര്‍ ഒ അറിയിച്ചു.

കമാന്‍ഡ് പ്രകാരം എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിച്ച് സ്വയം 40 സെ മീ ലാന്‍ഡര്‍ ഉയരുകയും 30- 40 സെ മീറ്ററിനപ്പുറം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയുമായിരുന്നു. എല്ലാ പ്രതീക്ഷിച്ചത് പോലെ സംഭവിച്ചതായി ഇസ്‌റോ അറിയിച്ചു.

ഭാവിയില്‍ ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരുന്നതിനും മനുഷ്യ ദൗത്യത്തിനും ആവേശം പകരുന്ന പരീക്ഷണമാണിത്. മിഷന്റെ ഭാഗമായ പ്രഗ്യാന്‍ റോവര്‍ നിലവില്‍ സ്ലീപ് മോഡിലാണ്. എന്നാല്‍, ബാറ്ററികള്‍ ചാര്‍ജ് ചെയ്യുകയും റിസീവര്‍ ഓണ്‍ ആയാണുമുള്ളത്.