Connect with us

chandrayan 3 soft landing

ചാന്ദ്രയാൻ: ആലപ്പുഴക്കും ആഹ്ളാദം

1978 ബാച്ച് എസ് എസ് എൽ സി യിലെ തന്റെ സഹപാഠികളുമായി അദ്ദേഹം ഇപ്പോഴും സൗഹൃദം പങ്കുവെക്കുന്നുണ്ട്.

Published

|

Last Updated

ആലപ്പുഴ | തുറവൂർ പഞ്ചായത്തിലെ വളമംഗലം വേടാംപറമ്പിൽ പരേതരായ ശ്രീധരപ്പണിക്കർ – തങ്കമ്മ ദമ്പതികളുടെ ഏക പുത്രനായ സോമനാഥ് ഇന്ന് ഓരോ ഇന്ത്യക്കാരന്റേയും അഭിമാനമാണെന്നത് നാട്ടുകാരുടെ ആഹ്ളാദം ഇരട്ടിയാക്കുന്നു. ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥന്റെ ബാല്യവും യൗവനവുമെല്ലാം കരുപ്പിടിപ്പിച്ച ഗ്രാമം എന്നും അദ്ദേഹത്തിന് പ്രിയപ്പെട്ടതാണ്. എത്ര തിരക്കിനിടയിലും നാടിന്റെ സ്പന്ദനങ്ങൾ അറിയാൻ അദ്ദേഹം എത്തും.

തൃശൂർ വളപ്പട്ടണത്ത് സ്‌കൂൾ അധ്യാപകനായിരുന്ന പിതാവ് ശ്രീധരപ്പണിക്കർ നാട്ടിൽ ഇല്ലാതിരുന്നതിനാൽ അരൂരിൽ അമ്മ തങ്കമ്മയുടെ വീട്ടിലായിരുന്നു സോമനാഥ് ബാല്യകാലം ചെലവഴിച്ചത്. ആറാം ക്ലാസ്സ് വരെ അരൂർ സർക്കാർ സ്‌കൂളിലും ഏഴ് മുതൽ പത്താം ക്ലാസ് വരെ സെന്റ് അഗസ്റ്റിൻസ് സ്‌കൂളിലുമായിരുന്നു പഠനം. ഹിന്ദി അധ്യാപകനായിരുന്ന പിതാവ്, ചെറുപ്രായത്തിൽ മിഠായി വാങ്ങി കൊടുക്കുന്നതിന് പകരം പുസ്തകങ്ങളാണ് സോമനാഥിന് വാങ്ങി നൽകിയിരുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ പല പ്രമുഖ എഴുത്തുകാരുടെയും പുസ്തകങ്ങൾ അദ്ദേഹം വായിച്ചു കഴിഞ്ഞിരുന്നു.

1978 ബാച്ച് എസ് എസ് എൽ സി യിലെ തന്റെ സഹപാഠികളുമായി അദ്ദേഹം ഇപ്പോഴും സൗഹൃദം പങ്കുവെക്കുന്നുണ്ട്. ജോലി തിരക്കിനിടയിൽ അദ്ദേഹം അവസാനമായി കുടുംബ വീട്ടിലെത്തിയത് കഴിഞ്ഞ വർഷം ആഗസ്റ്റിലായിരുന്നു. ശ്രീധരപണിക്കരുടെ മൂത്തസഹോദരി സരസ്വതിയമ്മയുടെ മരണത്തെ തുടർന്നാണ് അന്ന് എത്തിയത്.

Latest