Kerala
ചന്ദ്രിക കള്ളപ്പണക്കേസ്; അന്വേഷണം രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി | ചന്ദ്രിക കള്ളപ്പണക്കേസില്‍ ഇ ഡി അന്വേഷണം രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി. വി കെ ഇബ്റാഹിം കുഞ്ഞിന്റെ ഹരജിയിലാണ് നടപടി. ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തത്. പാലാരിവട്ടം മേല്‍പാലം അഴിമതി വഴി ലഭിച്ച പണം ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ വെളിപ്പിച്ചെന്ന ആരോപണത്തില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണമാണ് സ്റ്റേ ചെയ്തത്. തന്റെ ഭാഗം കേള്‍ക്കാതെയായിരുന്നു ഹരജിയിലെ നടപടിയെന്നും ഇതു സുപ്രീം കോടതി ഉത്തരവുകള്‍ക്കു വിരുദ്ധമാണെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണത്തിന്റെ മറവില്‍ ഇ ഡിയും വിജിലന്‍സും പീഡിപ്പിച്ചെന്നും ഹരജിയിലുണ്ട്.
പാലാരിവട്ടം മേല്‍പാലം അഴിമതി വഴി ലഭിച്ച പണം ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്ന ആരോപണത്തില്‍ ഇ ഡിയും വിജിലന്‍സും അന്വേഷിക്കണമെന്നായിരുന്നു കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 17ലെ ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവിനെ തുടര്‍ന്നാണ്, ചികിത്സയിലായിരിക്കെ തന്നെ വിജിലന്‍സ് നവംബര്‍ 18 ന് അറസ്റ്റ് ചെയ്തതെന്നും അപ്പീലില്‍ അറിയിച്ചു.