chandrika
ചന്ദ്രിക കള്ളപ്പണ വിവാദം: കെ ടി ജലീല്‍ നാളെ ഇ ഡിക്ക് തെളിവ് നല്‍കും
ജലീല്‍ തെളിവ് നല്‍കാനെത്തുന്നത് ഇ ഡി ആവശ്യപ്പെട്ട പ്രകാരം
കൊച്ചി | മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ എക്കൗണ്ട് വഴി കള്ളപ്പം വെളുപ്പിച്ചതായുള്ള ആരോപണത്തില്‍ നാളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറേറ്റിന് മുമ്പാകെ തെളിവ് നല്‍കുമെന്ന് കെ ടി ജലീല്‍ എം എല്‍ എ. നാളെ വൈകീട്ട് നാല് മണിയോടെ കൂടിയാകും ഇ ഡിക്ക് മുമ്പാകെ ജലീല്‍ എത്തുക. ഇ ഡി വിളിപ്പിച്ചതിന് അനുസരിച്ചാണ് തെളിവ് കൈമാറാന്‍ എത്തുന്നതെന്നും ഏഴ് തെളിവുകള്‍ കൈമാറുമെന്നും ജലീല്‍ പറഞ്ഞു.
ചന്ദ്രികയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഈ മാസം രണ്ടിന് കെ ടി ജലീല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി മൊഴി കൊടുത്തിരുന്നു. ഇ ഡി കൂടുതല്‍ വിശദാംശങ്ങളും തെളിവുകളും ആവശ്യപ്പെട്ടിട്ടുണ്ടെന്ന ജലീല്‍ അന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നാളെ തെളിവുകള്‍ നല്‍കാനായി ജലീല്‍ ഇ ഡിക്ക് മുന്നിലെത്തുന്നത്. ചന്ദ്രിക അക്കൗണ്ടിലൂടെ പത്ത് കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെടുത്തെന്ന പരാതിയിലാണ് ജലീല്‍ തെളിവുകള്‍ നല്‍കുക.