Kerala
സംസ്ഥാനത്ത് ഇ ഡി തലപ്പത്ത് മാറ്റം; കേസുകളുടെ ചുമതലകൾ പുതിയ ഉദ്യോഗസ്ഥർക്ക്
പൊതു സ്ഥലംമാറ്റമെന്ന് ഇ ഡി

കൊച്ചി | സംസ്ഥാനത്ത് ഇ ഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) തലപ്പത്ത് അഴിച്ചുപണി. അഡീഷണല്‍ ഡയറക്ടറെയും ഡെപ്യൂട്ടി ഡയറക്ടറെയും മാറ്റി. രാജേഷ് കുമാര്‍ സുമനാണ് പുതിയ അഡീഷണല്‍ ഡയറക്ടര്‍. ദിനേശ് പരച്ചൂരിയെ ഡല്‍ഹി ഹെഡ്ക്വാര്‍ട്ട് യൂണിറ്റിലേക്ക് മാറ്റി. ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണനെ യൂണിറ്റ് ചുമതലയ്ക്ക് മാറ്റി.
പാതിവില തട്ടിപ്പ്, ഹൈറിച്ച്, കരുവന്നൂര്‍ കേസുകളുടെ ചുമതല പുതിയ ഉദ്യോഗസ്ഥനായ രാജേഷ് നായര്‍ക്കാണ്. പൊതു സ്ഥലംമാറ്റമെന്നാണ് ഇ ഡിയുടെ പ്രതികരണം.
---- facebook comment plugin here -----