Connect with us

Kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശബരിമലയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് ശക്തമായ മഴയ്ക്ക് സാധ്യയതുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം.ശക്തമായ മഴ കണക്കിലെടുത്ത് കേന്ദ്രകാലാവസ്ഥവകുപ്പ് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം , കൊല്ലം ,പത്തനംതിട്ട, ആലപ്പുഴ ,കോട്ടയം ,എറണാകുളം ,ഇടുക്കി ,തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ശബരിമലയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് ശക്തമായ മഴയ്ക്ക് സാധ്യയതുണ്ടെന്നും മുന്നറിയിപ്പുണ്ട്.നാളെ എറണാകുളം ,കോഴിക്കോട് ,വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.

ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് മഴ തുടരാന്‍ കാരണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ തമിഴ്‌നാടിനും ലക്ഷദ്വീപിനും മുകളിലായാണ് ചക്രവാതച്ചുഴികള്‍ സ്ഥിതി ചെയ്യുന്നത്.

Latest