Connect with us

cpm state confrence

സി പി എം സംസ്ഥാന സമ്മേളന വേദിയില്‍ മാറ്റം

ബോള്‍ഗാട്ടി പാലസിന് പകരം മറൈന്‍ ഡ്രൈവ് വേദി

Published

|

Last Updated

കൊച്ചി |  മാര്‍ച്ച് ഒന്ന് മുതല്‍ നാല് വരെ എറണാകുളത്ത് നടക്കുന്ന സി പി എം സംസ്ഥാന സമ്മേളനത്തിന്റെ വേദി മാറ്റി. നേരത്തെ തീരുമാനിച്ച ബോള്‍ഗാട്ടി പാലസിന് പകരം മറന്‍ ഡ്രൈവിലേക്കാണ് മാറ്റിയത്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് സമ്മേളനം നടത്തുന്നതിനായാണ് വേദി മാറ്റിയത്.

പൊതുസമ്മേളനത്തില്‍ 1,500 പേരും പ്രതിനിധി സമ്മേളനത്തില്‍ 400 പേരും പങ്കെടുക്കും. പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്തണമെന്ന് പാര്‍ട്ടി നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Latest