Connect with us

Kerala

ഹോസ്റ്റല്‍ സമയത്തില്‍ മുന്നറിയിപ്പില്ലാതെ മാറ്റം; കുസാറ്റില്‍ വിദ്യാര്‍ഥി പ്രതിഷേധം

ഹോസ്റ്റല്‍ സമയം രാത്രി 11 മണിയില്‍ നിന്ന് 10 മണിയാക്കി കുറച്ചതിന് എതിരെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്

Published

|

Last Updated

കൊച്ചി |  മുന്നറിയിപ്പില്ലാതെ ഹോസ്റ്റല്‍ സമയത്തില്‍ മാറ്റം വരുത്തിയതില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ വിദ്യാര്‍ഥി പ്രതിഷേധം. ഹോസ്റ്റല്‍ സമയം രാത്രി 11 മണിയില്‍ നിന്ന് 10 മണിയാക്കി കുറച്ചതിന് എതിരെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്. ഹോസ്റ്റലിന് മുന്നില്‍ വിവിധ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം തുടരുകയാണ്.

കെ എസ് യു, എസ്എഫഐ അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. യൂണിയനുമായോ വിദ്യാര്‍ഥികളുമായോ കൂടിയാലോചിക്കാതെയാണ് ഹോസ്റ്റല്‍ സമയം കുറച്ചതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. വിസിയോടും രജിസ്ട്രാറിനോടും ഇക്കാര്യം സംസാരിച്ചെന്നും എന്നാല്‍ അനുകൂല തീരുമാനമായില്ലെന്നും വിദ്യാര്‍ഥികള്‍. ക്യാമ്പസിലെ ഫുഡ് സര്‍വീസ് ഔട്ട്‌ലെറ്റുകള്‍ അടച്ചതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.