Connect with us

Kerala

നബിദിന അവധിമാറ്റം: കാന്തപുരം മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

ഇത് സംബന്ധിച്ച് നടപടി സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് നബിദിനത്തിനുള്ള പൊതു അവധി 28 ലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബകര്‍ മുസ്‌ലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.

മാസപ്പിറവി ദൃശ്യമായത് പ്രകാരം കേരളത്തില്‍ നബിദിനം സെപ്തംബര്‍ 28ന് ആചരിക്കാന്‍ ഖാസിമാരും മതപണ്ഡിതരും ഐകകണ്‌ഠ്യേന തീരുമാനിച്ച പശ്ചാത്തലത്തിലാണ് നബിദിനത്തിനുള്ള പൊതു അവധി നിലവിലെ 27 ല്‍ നിന്ന് 28 ലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്.

ഇത് സംബന്ധിച്ച് നടപടി സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിഷയം ഉന്നയിച്ച് കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ മന്ത്രിമാരായ വി അബ്ദുര്‍റഹ്മാന്‍, അഹ്മദ് ദേവര്‍കോവില്‍ എന്നിവര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്.