Connect with us

Kerala

ജില്ലാ കലക്ടര്‍മാര്‍ക്ക് മാറ്റം; അനു കുമാരി തിരുവനന്തപുരം ജില്ലാ കലക്ടര്‍

. ശ്രീറാം വെങ്കിട്ടറാമിനെ ധനവകുപ്പ് ജോയിന്റ് സെക്രട്ടറിയും ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയുമായും നിയമിച്ചു

Published

|

Last Updated

തിരുവനന്തപുരം |  മൂന്ന് ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് മാറ്റം. ഇടുക്കി, തിരുവനന്തപുരം, കോട്ടയം ജില്ലാ കളക്ടര്‍മാര്‍ക്കാണ് മാറ്റം. ഇടുക്കി ജില്ലാ കലക്ടറായിരുന്ന ഷീബ ജോര്‍ജിനെ റവന്യൂ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായി നിയമിച്ചു. നിലവിലെ കോട്ടയം ജില്ലാ കലക്ടറായ വി വിഗ്‌നേശ്വരി ഇടുക്കി കലക്ടറാവും.

തിരുവനന്തപുരം കലക്ടര്‍ ജെറോമിക് ജോര്‍ജിനെ പിന്നാക്ക വികസന വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഐ ടി മിഷന്‍ ഡയറക്ടറായ അനു കുമാരി തിരുവനന്തപുരം ജില്ലാ കലക്ടറാവും. പിന്നാക്ക വികസന വകുപ്പ് ഡയറക്ടറായ ജോണ്‍ വി  സാമുവല്‍ കോട്ടയം കലക്ടറാവും. ശ്രീറാം വെങ്കിട്ടറാമിനെ ധനവകുപ്പ് ജോയിന്റ് സെക്രട്ടറിയും ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയുമായും നിയമിച്ചു. സപ്ലൈകോ സിഎംഡി സ്ഥാനത്തുനിന്നും നീക്കിയ ശ്രീറാമിന് പകരം നിയമനം നല്‍കിയിരുന്നില്ല . ഷീബാ ജോര്‍ജും അനുകുമാരിയും നിലവില്‍ വഹിക്കുന്ന അധികചുമതലകള്‍ തുടരും

 

Latest