Connect with us

Uae

റമസാനിൽ സാമൂഹിക ജീവിതക്രമത്തിൽ മാറ്റം

ആഴ്ചയിലെ തിരക്കേറിയ സമയങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ സാലിക് നിരക്ക് ആറ് ദിർഹമായിരിക്കും.

Published

|

Last Updated

ദുബൈ| റമസാനിൽ യു എ ഇയിൽ സാമൂഹിക ജീവിതക്രമത്തിൽ വലിയ മാറ്റമുണ്ടാകും. തൊഴിൽ, വിദ്യാലയ സമയം കുറയും. പൊതു ഗതാഗത സംവിധാനങ്ങളുടെ സമയക്രമം മാറും. റമസാനിൽ മുസ്്ലിംകൾ പുലർച്ചെ മുതൽ പ്രദോഷം വരെ ഉപവസിക്കുന്നു. മാസത്തിലെ ആദ്യ ദിവസം യു എ ഇയിൽ ഉപവാസ സമയം 12 മണിക്കൂറും 58 മിനിറ്റും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാസത്തിലെ അവസാന ദിവസം, 13 മണിക്കൂറും 41 മിനിറ്റും ഉപവസിക്കും.
നോമ്പിന് പുറമേ, താമസക്കാരുടെ ദിനചര്യകളിൽ മാറ്റങ്ങൾ വരുന്നു. ജോലി സമയം, പൊതു സേവന രീതികൾ എന്നിവയും മാറുന്നു. പാർക്കിംഗ്, ടോൾ എന്നിവയിലും  ചില മാറ്റങ്ങൾ ഉണ്ടാകും.

ആഴ്ചയിലെ തിരക്കേറിയ സമയങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ സാലിക് നിരക്ക് ആറ് ദിർഹമായിരിക്കും. രാവിലെ ഏഴ് മുതൽ രാവിലെ ഒമ്പത് വരെയും വൈകുന്നേരം അഞ്ച് മുതൽ പുലർച്ചെ രണ്ട് വരെയും നാല് ദിർഹമായിരിക്കും. തിങ്കൾ മുതൽ ശനി വരെ പുലർച്ചെ രണ്ട് മുതൽ ഏഴ് വരെ സൗജന്യമായിരിക്കും. നാല് ഞായറാഴ്ചകളിൽ രാവിലെ ഏഴ് മുതൽ രണ്ട് വരെ നാല് ദിർഹവും രണ്ട് മുതൽ ഏഴ് വരെ സൗജന്യവുമായിരിക്കും. ദുബൈ മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ തിങ്കൾ മുതൽ വ്യാഴം വരെയും ശനിയാഴ്ചകളിലും രാവിലെ അഞ്ച് മുതൽ അർധരാത്രി 12 വരെയും പ്രവർത്തിക്കും.

വെള്ളിയാഴ്ചകളിൽ പുലർച്ചെ അഞ്ച് മുതൽ 12 വരെയും ഞായറാഴ്ചകളിൽ രാവിലെ എട്ട് മുതൽ 12 വരെയുമാണ് അവ പ്രവർത്തിക്കുക. എമിറേറ്റിലെ പണമടച്ചുള്ള പൊതു പാർക്കിംഗ് തിങ്കൾ മുതൽ ശനി വരെ ആദ്യ കാലയളവ് രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെയും രണ്ടാമത്തെ കാലയളവ് രാത്രി എട്ട് മുതൽ അർധരാത്രി 12 വരെയും ആയിരിക്കും. തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം ആറ് മുതൽ രാത്രി എട്ട് വരെയും ഞായറാഴ്ചകളിൽ മുഴുവൻ സമയവും പാർക്കിംഗ് സൗജന്യമാണ്. ഷാർജയിൽ, എല്ലാ ദിവസവും രാവിലെ എട്ട് മുതൽ അർധ രാത്രി വരെ പൊതു പാർക്കിംഗ് ഫീസ് ബാധകമാകുമെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.