Health
ഒമിക്രോണ്‍ ബാധിച്ചാല്‍ ചര്‍മ്മത്തിലുണ്ടാകുന്ന മാറ്റങ്ങള്‍
ചര്‍മ്മത്തിലെ തിണര്‍പ്പ് പലപ്പോഴും കൊവിഡുമായി ബന്ധപ്പെട്ടിരിക്കുന്നു.
ലണ്ടന്‍| ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ പുതിയ കൊറോണ വൈറസ് വകഭേദമായ ഒമിക്രോണിന്റെ ഭീതിയിലാണ് ലോകം. പല രാജ്യങ്ങളിലും ഒമിക്രോണ്‍ പ്രവേശിച്ചു കഴിഞ്ഞു. ഒമിക്രോണ്‍ കേസുകളുടെ എണ്ണം അതിവേഗമാണ് കുതിച്ചുയരുന്നതും. പുതിയ വേരിയന്റിന്റെ ലക്ഷണങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ് ആരോഗ്യവിദഗ്ധര്‍. പുതിയ വേരിയന്റ് വളരെ ഉയര്‍ന്ന അപകടസാധ്യത സൃഷ്ടിക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
യുകെയുടെ സെഡ് ഒ ഇ കൊവിഡ് സ്റ്റഡി ആപ്പ് അനുസരിച്ച് ഒമിക്രോണ്‍ ബാധിച്ചവരില്‍ സാധാരണയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചില ലക്ഷണങ്ങള്‍ എതൊക്കെയാണെന്ന് വ്യക്തമാക്കുന്നുണ്ട്. നേരിയ പനി, തൊണ്ടയില്‍ പൊട്ടല്‍, തുമ്മല്‍, ശരീര വേദന, ക്ഷീണം, രാത്രി വിയര്‍ക്കുക എന്നിവയാണ് ഒമിക്രോണ്‍ പിടിപെട്ടാല്‍ കൂടുതലായി പ്രകടമാകുന്ന ലക്ഷണങ്ങള്‍. ചിലരില്‍ ഛര്‍ദ്ദി, വിശപ്പില്ലായ്മ എന്നിവയും കണ്ടുവരുന്നു. പുതിയ കൊവിഡ് വകഭേദം ബാധിച്ചാല്‍ ചര്‍മ്മത്തിലും ചില മാറ്റങ്ങള്‍ ഉണ്ടാകാമെന്നാണ് സ്റ്റഡി ആപ്പില്‍ പുതിയതായി പറയുന്നത്.
ചൊറിഞ്ഞു പൊട്ടുക, തിണര്‍പ്പ് എന്നിവയെല്ലാം ഒമിക്രോണ്‍ പിടിപെട്ടാല്‍ ചര്‍മ്മത്തില്‍ പ്രകടമാകുന്ന ലക്ഷണമാണ്. ചര്‍മ്മത്തിലെ തിണര്‍പ്പ് പലപ്പോഴും കൊവിഡുമായി ബന്ധപ്പെട്ടിരിക്കുന്നു. സാര്‍സ് കോവ്2 വൈറസ് മൂലമുണ്ടാകുന്ന കോശജ്വലനത്തിന്റെ ലക്ഷണമാകാം ഇത് എന്ന് നേരത്തെയുള്ള പഠനങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. ചര്‍മ്മത്തിലെ തിണര്‍പ്പ് കൊവിഡ് 19ന്റെ നാലാമത്തെ പ്രധാന ലക്ഷണമായി കണക്കാക്കണമെന്ന് സെഡ് ഒ ഇ പഠന ആപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൊറോണ വൈറസ് ബാധിച്ചവരില്‍ ‘ചില്‍ബ്ലെയിന്‍’ എന്നറിയപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നതായും പഠനത്തില്‍ പറയുന്നു. കാല്‍വിരലുകളില്‍ ചുവപ്പും പര്‍പ്പിള്‍ നിറത്തിലുള്ള മുഴകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. ഇതുകൊണ്ട് വേദനയും ചൊറിച്ചിലും ഉണ്ടാകുന്നു.