Connect with us

Uae

ദുബൈയിൽ നിരവധി റൂട്ടുകളിൽ മാറ്റം

ദുബൈ - ഷാർജ റൂട്ടിൽ പുതിയ ബസ് സർവീസ്

Published

|

Last Updated

ദുബൈ | ആർ ടി എ ദുബൈക്കും ഷാർജക്കും ഇടയിൽ പുതിയ ഇന്റർസിറ്റി ബസ് സർവീസ് പ്രഖ്യാപിച്ചു. മെയ് രണ്ട് വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ആർ ടി എ അറിയിച്ചു.പുതിയ റൂട്ട് ഇ – 308 ദുബൈ സ്റ്റേഡിയം ബസ് സ്റ്റേഷനെ ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷനുമായി ബന്ധിപ്പിക്കും. ഒരു വൺവേ യാത്രക്കുള്ള നിരക്ക് 12 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. മെയ് രണ്ട് മുതൽ ദുബൈയിൽ ചില ബസ് റൂട്ടുകളിലും മാറ്റങ്ങളുണ്ടാകും. ബസ് സർവീസുകൾ വഴിതിരിച്ചുവിടുന്നത് “യാത്രക്കാർക്ക് സുഗമവും കൂടുതൽ കാര്യക്ഷമവും സുഖകരവുമായ യാത്രാനുഭവം പ്രദാനം ചെയ്യുന്നു.’ ആർ ടി എ പറഞ്ഞു.

റൂട്ട് 17 അൽ സബ്ക ബസ് സ്റ്റേഷന് പകരം ബനിയാസ് സ്‌ക്വയർ മെട്രോ സ്റ്റേഷനിൽ അവസാനിക്കും. റൂട്ട് 24 അൽ നഹ്ദ 1 ഏരിയക്കുള്ളിലേക്ക് വഴിതിരിച്ചുവിടും.റൂട്ട് 44 ദുബൈ ഫെസ്റ്റിവൽ സിറ്റിക്ക് സേവനം നൽകുന്നതിനായി അൽ റിബാത്ത് സ്ട്രീറ്റിൽ വഴിതിരിച്ചുവിടും.റൂട്ട് 56 ഡി ഡബ്ല്യു സി സ്റ്റാഫ് വില്ലേജിലേക്ക് വ്യാപിപ്പിച്ചു. റൂട്ട് 66 ഉം 67 ഉം അൽ റുവായ ഫാം ഏരിയയിൽ ഒരു പുതിയ സ്റ്റോപ്പ് ചേർത്തു. റൂട്ട് 32 സി അൽ ജാഫിലിയ ബസ് സ്റ്റേഷനും അൽ സത്്വബസ് സ്റ്റേഷനും ഇടയിലുള്ള സർവീസ് വെട്ടിക്കുറച്ചു. അൽ സത്്വയിലേക്ക് പോകുന്ന യാത്രക്കാർക്ക് തുടർച്ചയായ സർവീസിനായി റൂട്ട് എഫ് 27 ഉപയോഗിക്കാം.

റൂട്ട് സി 26 അൽ ജാഫ്്ലിയബസ് സ്റ്റേഷനിൽ നിന്ന് മാക്‌സ് മെട്രോ ലാൻഡ് സൈഡ് ബസ് സ്റ്റോപ്പ് 2ലേക്ക് മാറ്റി. റൂട്ട് ഇ-16 അൽ സബ്ക ബസ് സ്റ്റേഷന് പകരം യൂണിയൻ ബസ് സ്റ്റേഷനിൽ അവസാനിക്കും. റൂട്ട് എഫ് 12 അൽ സത്്വ റൗണ്ട്എബൗട്ടിനും അൽ വാസൽ പാർക്കിനും ഇടയിലുള്ള ഭാഗം വെട്ടിക്കുറച്ചു കുവൈത്ത് സ്ട്രീറ്റ് വഴി തിരിച്ചുവിടും.

റൂട്ട് എഫ് 27 അൽ ജാഫ്്ലിയബസ് സ്റ്റേഷനിൽ നിന്ന് മാക്‌സ് മെട്രോ ലാൻഡ് സൈഡ് ബസ് സ്റ്റോപ്പ് 2 ലേക്ക് മാറ്റി. റൂട്ട് എഫ് 47 ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയയിൽ വഴി തിരിച്ചുവിടും. റൂട്ട് എഫ് 54 ജാഫ്സ സൗത്ത് ലേബർ ക്യാമ്പിലേക്ക് സേവനം നൽകുന്നതിനായി വിപുലീകരിച്ചു. റൂട്ട് എക്‌സ് 92 അൽ ജാഫ്്ലിയ ബസ് സ്റ്റേഷനിൽ നിന്ന് മാക്‌സ് മെട്രോ ലാൻഡ് സൈഡ് ബസ് സ്റ്റോപ്പ് ഒന്നിലേക്ക്  സ്റ്റോപ്പ് മാറ്റി.

---- facebook comment plugin here -----

Latest