Connect with us

Kuwait

കുവൈത്തില്‍ ഗതാഗത നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുന്നു;  നിയമലംഘനങ്ങള്‍ക്ക് ശക്തമായ പിഴയും ശിക്ഷയും വ്യവസ്ഥ ചെയ്യും

അടുത്തദിവസം ചേരുന്ന മന്ത്രി സഭായോഗത്തില്‍ അവതരിപ്പിച്ച് അംഗീകാരം ലഭിച്ചാലുടന്‍ കരട് നിയമം പ്രാബല്യത്തിലാവും.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ ഗതാഗത നിയമങ്ങളില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തി പുതിയതായി തയാറാക്കിയ കരട് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസുഫിന്റെ അവലോകനത്തിന് വേണ്ടി സമര്‍പ്പിച്ചു.

അടുത്തദിവസം ചേരുന്ന മന്ത്രി സഭായോഗത്തില്‍ അവതരിപ്പിച്ച് അംഗീകാരം ലഭിച്ചാലുടന്‍ കരട് നിയമം പ്രാബല്യത്തിലാവും. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആന്റ് ഓപ്പറേഷന്‍ വിഭാഗം ആക്റ്റിംഗ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ യൂസുഫ് അല്‍ ഖദ്ധയാണ് ഈ വിവരം പുറത്ത് വിട്ടത്.

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷയും പിഴയും വ്യവസ്ഥചെയ്യുന്നതാണ് പുതിയനിയമം. ഇതനുസരിച് വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 70ദിനാര്‍ പിഴ കൊടുക്കേണ്ടിവരും.

അശ്രദ്ധമായി വാഹനമോടിച്ചതിന് പിടിയിലായാല്‍ കേസ് കോടതിയിലേക്ക് കൈമാറാത്ത സാഹചര്യത്തില്‍ 150 രൂപ പിഴ ഇടാക്കും.ഗതാഗത വിഭാഗത്തിന്റെ സ്ഥിതി വിവരകണക്കു പ്രകാരം രാജ്യത്ത് എറ്റവും കൂടുതല്‍ ആളുകള്‍ മരണമടയുന്നതില്‍ രണ്ടാമത്തെ പ്രധാന കാരണം റോഡപകടങ്ങള്‍ ആണ്. പുതിയ ഗതാഗത നിയമത്തില്‍ നിയമലംഘനങ്ങള്‍ക്കുള്ള പിഴയുടെ മൂല്യം ഭേതഗതി ചെയ്തതായും നിലവിലെ ഏറ്റവും കുറഞ്ഞ പിഴസംഖ്യ 15ദിനാര്‍ ആയി വര്‍ദ്ദിപ്പിച്ചെന്നും ജനറല്‍ ഖദ്ധ ഓര്‍മ്മപ്പെടുത്തി.